Image

ഭരണം അമേരിക്കയിലിരുന്ന്... മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കുമില്ല

Published on 02 September, 2018
ഭരണം അമേരിക്കയിലിരുന്ന്... മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കുമില്ല

 മുഖ്യമന്ത്രി പിണറായി വിജയന്‍ വിഗദ്ധ ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയി. കഴിഞ്ഞ മാസം ആയിരുന്നു യാത്ര ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രളയത്തിന്റെ സാഹചര്യത്തില്‍ അദ്ദേഹം ചികിത്സ നീട്ടി വയ്ക്കുകയായിരുന്നു.

ഇപ്പോള്‍ പ്രളയത്തിന്റെ പ്രശ്‌നങ്ങള്‍ ഒട്ടൊക്കെ ഒതുങ്ങി. എന്നാലും സംസ്ഥാനം തിരിച്ചുവരവിന് വേണ്ടിയുള്ള കഠിനമായ പ്രയത്‌നത്തിലാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയത്.

മൂന്ന് ആഴ്ചക്ക് ശേഷം ആയിരിക്കും അദ്ദേഹം തിരിച്ചുവരിക. എന്താണ് മുഖ്യമന്ത്രിയുടെ രോഗം എന്നത് ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. നാട്ടിലില്ലാത്ത മൂന്നാഴ്ചക്കാലം മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും നല്‍കിയിട്ടും ഇല്ല. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയെങ്കിലും അദ്ദേഹം തന്നെ ആയിരിക്കും ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുക എന്ന സൂചനയാണ് ഇപി ജയരാജന്‍ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്നോട്ട് പോക്കിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉള്ള നടപടികള്‍ എല്ലാം ഇവിടെ സജ്ജമാണെന്നും ഇപി ജയരാജന്‍ അറിയിച്ചു. ഓരോ ജില്ലകളുടെ ചുമതലകള്‍ ഓരോ മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക