Image

ദുരിതാശ്വാസത്തിനു ഫ്‌ളോറിഡ കൈരളി ആര്‍ട്‌സ് ക്ലബ്, മാര്‍ക്കോസ്, ബിനോയ് ചാക്കോ എന്നിവരുടെ ഗാനമേള നടത്തുന്നു

ജോര്‍ജി വറുഗീസ് Published on 02 September, 2018
ദുരിതാശ്വാസത്തിനു ഫ്‌ളോറിഡ കൈരളി ആര്‍ട്‌സ് ക്ലബ്, മാര്‍ക്കോസ്, ബിനോയ് ചാക്കോ എന്നിവരുടെ ഗാനമേള നടത്തുന്നു
ഫോര്‍ട്ട് ലോഡര്‍ഡെയില്‍, ഫ്‌ളോറിഡ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രസിദ്ധി ആര്‍ജിച്ച ഫ്‌ളോറിഡയിലെ കൈരളി ആര്‍ട്‌സ് ക്ലബ് സെപ്റ്റംബര്‍ 16 ഞായര്‍ 6 മണിക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു മാര്‍ക്കോസ് - ബിനോയ് ചാക്കോ ടീം നയിക്കുന്ന ഗാനമേള നടത്തുന്നതാണ്. കേരളം അനുഭവിക്കുന്ന പ്രളയ കെടുതിയില്‍ അവരോടൊപ്പം പങ്കു ചേര്‍ന്ന് ഒരു നവകേരളത്തെ കെട്ടിപ്പടുക്കാന്‍ നമുക്ക് സാധ്യമാവണം.

ലഭിക്കുന്ന വരുമാനത്തില്‍ നല്ലൊരു പങ്കും ദുരിതാശ്വാസത്തിനു ചിലവാക്കും. സെപ്തംബര്‍ 2 നു നടത്താനിരുന്ന ഓണസദ്യ കൈരളി വേണ്ടന്നു വച്ചിരുന്നു.

സംഗീത പ്രോഗ്രാമിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗീസ് സാമുവേല്‍ (അനില്‍ പ്രസിഡന്റ് 954 4830472), മാമ്മന്‍ സി. ജേക്കബ് ( കണ്‍വീനര്‍ 954 249 6129 ) എന്നിവരുമായി ബന്ധപ്പെടുക.
ദുരിതാശ്വാസത്തിനു ഫ്‌ളോറിഡ കൈരളി ആര്‍ട്‌സ് ക്ലബ്, മാര്‍ക്കോസ്, ബിനോയ് ചാക്കോ എന്നിവരുടെ ഗാനമേള നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക