Image

ന്യൂജേഴ്‌സി സെന്റ് സ്റ്റീഫന്‍സില്‍ കണ്‍വന്‍ഷന്‍: മാര്‍ ക്രിസോസ്റ്റമോസ് മുഖ്യാതിഥി

ജോര്‍ജ് തുമ്പയില്‍ Published on 03 September, 2018
ന്യൂജേഴ്‌സി സെന്റ് സ്റ്റീഫന്‍സില്‍ കണ്‍വന്‍ഷന്‍: മാര്‍ ക്രിസോസ്റ്റമോസ് മുഖ്യാതിഥി
മിസ്ലാന്‍ഡ് പാര്‍ക്ക്(ന്യൂജേഴ്‌സി): സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 7,8,9(വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടക്കുന്നു. നിരണം ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തിലാണ് ത്രിദിന കണ്‍വന്‍ഷന്‍ പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്.

സെപ്‌റ്റെബര്‍ 7 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നമസ്‌കാര ശുശ്രൂഷ, ഗാനശുശ്രൂഷ എന്നിവയെ തുടര്‍ന്ന് മാര്‍ ക്രിസോസ്റ്റമോസ് ആത്മീയ പ്രഭാഷണം നടത്തും.
സെപ്റ്റംബര്‍ 8 ശനിയാഴ്ച വൈകുന്നേരം 6.30ന് നമസ്‌കാര ശുശ്രൂഷ, ഗാനശുശ്രൂഷ എന്നിവയെ തുടര്‍ന്ന് മാര്‍ ക്രിസോസ്റ്റമോസ് ആത്മീയ പ്രഭാഷണം നടത്തും.
സെപ്റ്റംബര്‍ 8 ശനിയാഴ്ച വൈകുന്നേരം 6.30ന് നമസ്‌കാര ശുശ്രൂഷസ ഗാനശുശ്രൂഷ എന്നിവയെ തുടര്‍ന്നും മാര്‍ ക്രിസോസ്റ്റമോസ് ആത്മീയ പ്രഭാഷണം നടത്തും.
സെപ്റ്റംബര്‍ 9 ഞായറാഴ്ച രാവിലെ 9 ന് നമസ്‌കാരത്തെ തുടര്‍ന്ന് വി.കുര്‍ബ്ബാനയും, ആശീര്‍വാദവും ഉണ്ടായിരിക്കും.

കണ്‍വന്‍ഷന്‍ പരിപാടികളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക ഭാരവാഹികള്‍ വിശ്വാസസമൂഹത്തെ ക്ഷണിച്ചിട്ടുണ്ട്. 

വിവരങ്ങള്‍ക്ക്
വികാരി-ഫാ.ബാബു കെ.മാത്യു(201) 562-6112
സെക്രട്ടറി ജിമ്മി ജോണ്‍(973) 636-0299
ട്രഷറാര്‍ ബിബിന്‍ ജോര്‍ജ്(908) 862-4410
കോ-ഓര്‍ഡിനേറ്റര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക