Image

വെള്ളപ്പൊക്കത്തില്‍' (തോമസ് കെയാല്‍ )

തോമസ് കെയാല്‍ Published on 03 September, 2018
വെള്ളപ്പൊക്കത്തില്‍' (തോമസ് കെയാല്‍ )
'മൂന്നാല് ദെവസം പൊട്ടംമ്പാടോം കരയാമ്പാടോം മുഴോന്‍ വെള്ളാര്‍ന്നു.. തുരുത്തിലിക്ക് മലവെള്ളം കേറീപ്പൊ ആദ്യന്നെ പശൂനേം കോഴ്യോളെം അഴിച്ച് വിട്ടു, അവറ്റ എവ്‌ടെക്കെങ്ക്‌ലും ഓടി പൊക്കോളും. ഓലക്കുടിലായോണ്ട് ഒന്നും കാര്യായ്ട്ട് പൂവാനില്ല്യ.ആകെണ്ടാര്‍ന്നത് കൊറച്ച് ചട്ടീംങ്കലോം രണ്ട്മൂന്ന് കൈതോലപ്പായും. അമ്മമെടഞ്ഞ ഓലപ്പായ മാത്രം കയ്യീപ്പിടിച്ചു. കൊവേന്തപ്പള്ളിലിക്ക് വെള്ളങ്കേറാത്തോണ്ട് ആളോള് ഒക്കെ അവട്യാര്‍ന്നു, കൂട്ടത്തീ ഞാളും. കുടീല്‍ത്തേലും സുകാര്‍ന്നു അവ്‌ടെ മൂന്ന് നേരം കഴിക്കാങ്കിട്ടും. കാലത്ത് പല്ലേക്കാന്‍ ഉമിക്കരിണ്ടായില്ല. വളുവളാന്നൊര് ഒയില്‌മെണ്ട്. കുല്‍ക്കുഴ്ഞ്ഞപ്പൊ ഒര് തരിപ്പ് വായേല്. കട്ടഞ്ചായ കുടിച്ചട്ട് വായക്കൊര് രുശീണ്ടായില്ല.

ഇപ്പൊ വെള്ളെറങ്ങി, ചെന്ന് നോക്കുമ്പൊ ഞങ്ങളേലും മുമ്പന്നെ പശു കുടീലെത്തീട്ട്ണ്ട്. കോഴ്യോള് അവടവടെ ചിക്കിപ്പറക്കി നടക്കണ്. ചിമ്മണി ടാമ് പണതേപ്പിന്നെ ഇത്രക്ക് വെള്ളം കേറീട്ടില്ല.പൂത്തിങ്ങേടെ കടേടെ നെരപ്പലയേന്റെ താഴത്തെ പൊഴിവരെത്തും മലവെള്ളം.പൊറത്തിരിക്കണ ഉപ്പുഞ്ചാക്ക് ഉള്ളീലിക്ക് വക്കും അത്രന്നെ. മണ്ണ് വഴീല് കൂട്യാല് അരക്കൊപ്പം വെള്ളം. കുര്യാത്തി റേഷനരി വേടിക്കമ്പോയപ്പൊ കണ്ണിക്കാലിന് വെള്ളാര്‍ന്നു. തിരിച്ച്വരുമ്പൊ വെള്ളങ്കൂടി. വെള്ളം കൂടണേന് മുണ്ട്‌പൊക്കിപ്പൊക്കി നടന്ന് നടന്ന് വെള്ളം കൊറഞ്ഞോടത്ത് എത്തീപ്പൊ കുര്യാത്തി മുണ്ട് താത്താമ്മറന്നു. പൂത്തെങ്ങേടെ പീട്യേല് സാമാനം വേടിക്കാന്‍ വന്നോര് ചിറിച്ചപ്ലാ കുര്യാത്തി മുണ്ട് താത്തീത്. ന്നട്ട് കാര്‍പ്പിച്ചൊര് തുപ്പും തുപ്പി നടന്നു.

അന്നൊക്കെ ഇത്തിരി വെള്ളങ്കേറ്യാലും കൊഴപ്പല്ല്യ.. പൊട്ടമ്പാടത്തൊന്നും വീട്ണ്ടാര്‍ന്നില്ലീലോ. ഇപ്പൊ പാടൊക്കെ പറമ്പായി, മൂന്നാലാള്ക്ക് വീതിണ്ടാര്‍ന്ന പാലാമ്പ്രത്തോട് ഒര് മൊഴക്കോല് വീത്യായി, പെയ്യണ വെള്ളൊക്കെ ഒഴ്കിപ്പൂവാന്‍ സ്ഥലോല്ല്യാണ്ടായപ്പൊ വെള്ളം അയ്‌ന് തോന്ന്യോടത്തിക്ക് ഒഴ്കി.സെയ്താലിക്കാന്റെ വീടാന്നോ കൊച്ച്‌മോന്റെ വൈദ്യശാല്യാന്നോന്നും നോക്കാന്നിന്നില്യ അങ്കട് ഒഴ്കി പ്രാന്തായപോലെ.പാടത്ത് പണത വീടോളിലൊക്കെ ഉത്തരത്തിത്തട്ടി മലവെള്ളം. മിണ്ടാപ്രാണികള്‍ടെ കാര്യാണ് കഷ്ടം, അവറ്റേനെ കെട്ടിട്ടട്ടാണ് ആളോള് ഓടിപ്പോയത്. 
മ്മളെക്കാളും കഷ്ടാത്രെ വേറെ പലോടത്തും. 
ന്നാലും എല്ലാരും സഹായിക്കണ്ണ്ട്. മനിഷ്യമ്മാര് മനിഷ്യമ്മാരാന്ന് അറിയാമ്പറ്റണങ്ങെ ഇങ്ങനെ എന്തെങ്കിലൊക്കെ ഇണ്ടാവണന്നായി. 
ഒക്കെ പഴേപോല്യാവും, അല്ലാണ്ട് എവടെപ്പൂവാന്‍.
=======================
പ്രവാസി എഴുത്തുകാരനായ തോമസ് കെയാലിന്റെ 
'പാമ്പ് വേലായ്തന്‍'
എന്ന കഥയില്‍ നിന്ന് ..
വര ജഗദീഷ് നാരായണന്‍ 

വെള്ളപ്പൊക്കത്തില്‍' (തോമസ് കെയാല്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക