Image

ഫൈന്‍ ആര്‍ട്‌സ് നാടകം നവംബര്‍ 3 ശനിയാഴ്ചയിലേക്ക് മാറ്റി

ജോര്‍ജ് തുമ്പയില്‍ Published on 03 September, 2018
ഫൈന്‍ ആര്‍ട്‌സ് നാടകം നവംബര്‍ 3 ശനിയാഴ്ചയിലേക്ക് മാറ്റി
ടീനെക്ക് (ന്യുജഴ്‌സി) സെപ്റ്റംബര്‍ 22 ന് ബര്‍ഗന്‍ഫീല്‍ഡ് ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ കടലോളം കനിവ് എന്ന നാടകാവതരണം നവംബര്‍ 3 ശനിയാഴ്ചയിലേക്ക്് മാറ്റിവച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

നാടകാവതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ സുഗമമായി പുരോഗമിക്കുകയാണെങ്കിലും നിരവധി അസൗകര്യങ്ങളുടെ വെളിച്ചത്തിലാണ് മാറ്റിവയ്‌ക്കേണ്ടി വന്നതെന്ന് പ്രൊഡ്യൂസര്‍ ഷൈനി ഏബ്രഹാം പറഞ്ഞു. ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് അതേ ടിക്കറ്റുമായി നവംബര്‍ 3 ന് പ്രവേശനാനുമതി ഉണ്ടായിരിക്കും എന്ന് പ്രസിഡന്റ് എഡിസണ്‍ ഏബ്രഹാം, സെക്രട്ടറി റോയി മാത്യു എന്നിവരും പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

www.fineartsmalayalam.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക