Image

കൊളംബസില്‍ തിരുനാളും ബിഷപ്പ് മാര്‍ ഫ്രെഡറിക് ഫ്രാന്‍സീസ് കാംബലിന്റെ സന്ദര്‍ശനവും 9-ന്

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2018
കൊളംബസില്‍ തിരുനാളും ബിഷപ്പ് മാര്‍ ഫ്രെഡറിക് ഫ്രാന്‍സീസ് കാംബലിന്റെ സന്ദര്‍ശനവും 9-ന്
ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാളും കൊളംബസ് കത്തോലിക്കാ രൂപതാ മെത്രാന്‍ മാര്‍ ഫ്രെഡറിക് ഫ്രാന്‍സീസ് കാംബലിന്റെ സന്ദര്‍ശനവും സെപ്റ്റംബര്‍ ഒമ്പതിന് നടക്കും.

ഇത്തവണ വളരെ ലളിതമായ രീതിയില്‍ തിരുനാള്‍ ആഘോഷങ്ങള്‍ നടത്തുവാനായി പാരീഷ് കൗണ്‍സില്‍ തീരുമാനം എടുത്തിരിക്കുകയാണ്. ഇതിലൂടെ കുറച്ചു തുക കേരളത്തില്‍ പ്രളയക്കെടുതി മൂലം ദുഖം അനുഭവിക്കുന്നവരെ സഹായിക്കാനായി വിനിയോഗിക്കുവാന്‍ തീരുമാനിച്ചു.

തിരുനാള്‍ ക്രമീകരണങ്ങള്‍ക്കായ കമ്മിറ്റികള്‍ക്ക് വികാരി ഇന്‍ചാര്‍ജ് റവ.ഫാ. ദേവസ്യ കാനാട്ട്, ട്രസ്റ്റിമാരായ മനോജ് ആന്റണി, ജോസഫ് സെബാസ്റ്റ്യന്‍ എന്നിവരുടെ സഹായത്തോടെ രൂപംനല്‍കി. ജനറല്‍ കണ്‍വീനര്‍മാരായി ബെന്നി (സ്കറിയ) പള്ളിത്താനവും, ചെറിയാന്‍ മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന 40 പ്രസുദേന്തിമാരുടെ പ്രസുദേന്തിവാഴ്ച തിരുനാള്‍ ദിനത്തില്‍ നടക്കും. തിരുനാളില്‍ പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ക്ഷണിക്കുന്നു. പി.ആര്‍.ഒ റോസ്മി അരുണ്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക