Image

തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

Published on 04 September, 2018
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രമുഖ ദേശീയ ചാനലായ ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതു സംബന്ധമായി ആര്‍.എസ്.എസ് - ബി.ജെ.പി നേതൃത്വങ്ങള്‍ മോഹന്‍ലാലുമായി ആശയവിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച കാര്യവും ടൈംസ് നൗ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷന്റെ രക്ഷാധികാരിയാണ് നിലവില്‍ മോഹന്‍ലാല്‍.

ആര്‍.എസ്.എസ് നേതാക്കള്‍ ഉള്‍പ്പെട്ട കമ്മറ്റിയില്‍ ലാല്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും ലാല്‍ നിലപാട് മാറ്റാന്‍ തയ്യാറായിരുന്നില്ല.

ലോക് സഭ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ആയിരിക്കും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായിരിക്കെ മോഹന്‍ലാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ തീ പാറുന്ന മത്സരമായിരിക്കും നടക്കുക.

മോഹന്‍ലാല്‍ രംഗത്തിറങ്ങിയാല്‍ കേരളത്തില്‍ നിന്നും നിരവധി സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന കണക്കു കൂട്ടലും ബി.ജെ.പിക്കുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ തന്നെ മാറ്റിമറിക്കാന്‍ അതുവഴി കഴിയുമെന്നാണ് സംഘ പരിവാര്‍ കണക്കുകൂട്ടലത്രെ.

നിലവില്‍ നാല് രാജ്യസഭാംഗങ്ങളും ഒരു കേന്ദ്ര സഹമന്ത്രി സ്ഥാനവും കേരളത്തിനായി ബി.ജെ.പി നല്‍കിയിട്ടുണ്ട്.

മോഹന്‍ലാല്‍ മത്സരിച്ച്‌ വിജയിച്ചാല്‍ കാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രി സ്ഥാനം നല്‍കാനും വീണ്ടും അധികാരത്തില്‍ വന്നാല്‍ മോദി തയ്യാറായേക്കും.

ടൈംസ് നൗ വാര്‍ത്ത സി.പി.എം - കോണ്‍ഗ്രസ്സ് നേതാക്കളെയാകെ അമ്ബരപ്പിരിച്ചിരിക്കുകയാണ്. വാര്‍ത്തയോട് പ്രതികരിക്കാന്‍ നേതാക്കള്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയ ശേഷം പ്രതികരിക്കാം എന്ന നിലപാടിലാണ് ഇടത് - വലത് മുന്നണി നേതാക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക