Image

അനുഗ്രഹ പ്രഭചൊരിഞ്ഞ് വിശുദ്ധ അഗസ്തീനോസിന്റെ തിരുനാള്‍ ആചരിച്ചു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍. ഒ) Published on 04 September, 2018
അനുഗ്രഹ പ്രഭചൊരിഞ്ഞ് വിശുദ്ധ അഗസ്തീനോസിന്റെ തിരുനാള്‍ ആചരിച്ചു.
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് ദൈവാലയത്തില്‍ സെപ്തംബര്‍ 2ന് ഞായറാഴ്ച വി. അഗസ്തീനോസിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. രാവിലെ പത്തു മണിക്ക് നടന്ന ലദീഞ്ഞിലും തുടര്‍ന്നുള്ള വി. ബലിയര്‍പ്പണത്തിലും അസി. വികാരി റവ.ഫാ.ബിന്‍സ് ചേത്തലയില്‍ കാര്‍മികത്വം വഹിച്ചു.

AD 354 നവം.13ന് ജനിച്ച്, അഉ 394ല്‍ അല്‍ജീരിയായിലെ ഹിപ്പോ റേജ്യസ് നഗരത്തിലെ മെത്രാന്‍ ആവുകയും, AD 430ല്‍ ദിവംഗതനായ വിശുദ്ധ അഗസ്തീനോസ് കണ്ണീരിന്റെ പുത്രന്‍ എന്നാണ് അറിയപ്പെടുന്നത്. തനിക്കുവേണ്ടി ദൈവത്തിന്റെ തിരുസന്നിധിയില്‍ അമ്മയായ മോനിക്ക പുണൃവതി ചൊരിഞ്ഞ കണ്ണീരില്‍ അനുഗ്രഹത്തിന്റെ മഴവില്ലു വിരിയിച്ച വിശുദ്ധനാണ് അഗസ്തീനോസെന്നും, കണ്ണുനീര്‍ കുതിര്‍ന്ന മണ്ണിലെ ദൈവാനുഗ്രഹത്തിന്റെ വേരോട്ടം ഉണ്ടാവുകയുള്ളൂ എന്ന് തെളിയിച്ച ജീവിതമാണ് വിശുദ്ധന്റെതേന്നും തിരുനാളിനോടനുബന്ധിച്ചു നല്‍കിയ വചന സന്ദേശത്തില്‍ ബഹു.ഫാദര്‍ ബിന്‍സ് ചേത്തലില്‍ അനുസ്മരിച്ചു.

നിരവധിപേര്‍ ചേര്‍ന്ന് ഏറ്റെടുത്ത് നടത്തിയ തിരുനാള്‍ കര്‍മ്മങ്ങളില്‍ വിശുദ്ധന്റെ മാധ്യസ്ഥം തേടിഎത്തിയ നൂറുകണക്കിന് വിശ്വാസികള്‍ തിരുസ്വരൂപം വണങ്ങുകയും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുതു. വി. അഗസ്തീനോസിന്റെ ജീവിതത്തെ കോര്‍ത്തിണക്കി രചിക്കപ്പെട്ട മനോഹരമായൊരു ഭക്തിഗാനം ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി ആലപിച്ചു കൊണ്ടായിരുന്നു കര്‍മ്മങ്ങളുടെ സമാപനം. തുടര്‍ന്ന് ദേവാലയ പരിസരത്ത് തടിച്ചുകൂടിയ ജനസമൂഹമധ്യേ നടന്ന ജനകീയ ലേലത്തിന് ചര്‍ച്ച് എക്‌സിക്യൂവ് അംഗങ്ങള്‍ നേതൃത്വം നല്കി.
അനുഗ്രഹ പ്രഭചൊരിഞ്ഞ് വിശുദ്ധ അഗസ്തീനോസിന്റെ തിരുനാള്‍ ആചരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക