Image

ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി ആ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുക എന്ന നയമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന്‌ ഇ പി ജയരാജന്‍

Published on 05 September, 2018
ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി ആ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുക എന്ന നയമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന്‌ ഇ പി ജയരാജന്‍
സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചുള്ള ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി ആ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുക എന്ന നയമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന്‌ വ്യവസായമന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. പ്രളയത്തില്‍ വളരെയധികം നാശനഷ്‌ടമാണ്‌ നമുക്കുണ്ടായിട്ടുള്ളത്‌. അവ പരമാവധി മെച്ചപ്പെട്ട അവസ്‌ഥയില്‍ എത്തിക്കുന്നതിനാണ്‌ പ്രധാന്യം കൊടുക്കേണ്ടത്‌. അപ്പോള്‍ ചില കാര്യങ്ങള്‍ മാറ്റിവെയ്‌ക്കേണ്ടി വരും. കെടുതിയില്‍നിന്നും കരകയറിയാല്‍ ആഘോഷങ്ങള്‍ എല്ലാം നമുക്ക്‌ വീണ്ടും ഭംഗിയായി നടത്താവുന്നതാണെന്നും ഇ പി മാധ്യമങ്ങളോട്‌ പറഞ്ഞു. 

അതേസമയം സ്‌കൂള്‍ കലോല്‍സവം, കായികമേള എന്നിവയുടെ നടത്തിപ്പ്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ കുറയുമെന്നുള്ള പേടിയൊന്നും വേണ്ട. അതുപോലെ ദേശീയ കായികമേളയില്‍ പങ്കെടുക്കാനുള്ള അവസരവും നമ്മുടെ കുട്ടികള്‍ക്ക്‌ നഷട്‌മാകരുത്‌. ആഘോഷങ്ങള്‍ പരമാവധി കുറച്ച്‌ ഈ കാര്യങ്ങളില്‍ എന്തുചെയ്യാനാകുമെന്ന്‌ പരിശോധിക്കും. 

മന്ത്രിമാരുടെ അഭിപ്രായങ്ങളെ ദുര്‍വ്യാഖ്യാനിക്കരുതെന്നും ഇ പി പറഞ്ഞു.മന്ത്രിമാരുടെ വിദേശയാത്ര നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമെ ഉണ്ടാകൂ. പുറംനാടുകളില്‍നിന്നും നിരവധിപേരാണ്‌ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്‌. എന്നാല്‍ ഇപ്പോഴും പലരും എങ്ങിനെ സഹായമെത്തിക്കും എന്നെല്ലാം അന്വേഷിക്കുന്നുണ്ട്‌. മന്ത്രിമാര്‍ ആ രാജ്യങ്ങളില്‍ ചെല്ലുകയാണെങ്കില്‍ ഇത്തരം ഫണ്ടും സ്വരൂപിക്കാന്‍ സാധിക്കും. കൂടാതെ പുറം നാടുകളിലുള്ള മലയാളികളുമായി അടുത്തബന്ധം സൂക്ഷിക്കുന്ന മറ്റ്‌ വിദേശികളില്‍നിന്നും സഹായം ശേഖരിക്കാന്‍ സാധിക്കും. അതിനാല്‍ ഇത്തരം കാര്യങ്ങളിലെ ഗുണവശം കാണാന്‍ കഴിയണമെന്നും ഇ പി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക