Image

സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു; പ്രതിരോധമരുന്ന് എത്തിയില്ല

Published on 05 September, 2018
സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു; പ്രതിരോധമരുന്ന് എത്തിയില്ല

സംസ്ഥാനത്ത്് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുമ്ബോള്‍ എറണാകുളം ജില്ലയിലെ പല മേഖലകളിലും പ്രതിരോധമരുന്നുകള്‍ എത്തിയിട്ടില്ല. വെള്ളപ്പൊക്കം രൂക്ഷമായ ആലുവ, ഏലൂര്‍ മേഖലകളിലെ ഉള്‍പ്രദേശങ്ങളില്‍ ഉള്ളവര്‍ ഇതേ തുടര്‍ന്ന് പനിപേടിയിലാണ്. എലിപ്പനി ബാധിച്ച്‌ സംസ്ഥാനത്ത് ഇന്നലെ അഞ്ച് പേരാണ് മരിച്ചത്.

മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു കീരപ്പിള്ളി കോളനി. എങ്കിലും കരളുറപ്പില്‍ വീഴ്ചകളെ ഒന്നൊന്നായി ഇവര്‍ അതീജിവിക്കുകയാണ്. പക്ഷെ പ്രളയശേഷം എത്തുന്ന പകര്‍ച്ച വ്യാധികളെകുറിച്ചുള്ള ആശങ്ക ഇവരുടെ ഉറക്കം കെടുത്തുന്നു. ശുചീകരണത്തിന് ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍ പോലും ലഭ്യമാകാത്തതിനാല്‍ വൃത്തിഹീനമായ അന്തരീക്ഷം വലിയ ആരോഗ്യ ഭീഷണിയും ഉയര്‍ത്തുകയാണ്.

പറവൂര്‍, ഏഴിക്കര, ഏലൂര്‍, കുന്നുകര, ചേന്ദമംഗലം , ചിറ്റാറ്റുകര, തുടങ്ങിയ പ്രദേശങ്ങളിലും പ്രതിരോധമരുന്ന് വിതരണം നടന്നിട്ടില്ല. ആശുപത്രികളില്‍ പനി ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിയിട്ടും ആരോഗ്യവകുപ്പ് ഇതൊന്നും കണ്ട മട്ടില്ല. ചില ആശുപത്രിയികളില്‍ ഡോക്ടര്‍മാരുടെ അഭാവവും പ്രതിസന്ധി ആകുന്നുണ്ട്.

അടിയന്തരമായി പ്രതിരോധ മരുന്നുകള്‍ എത്തിക്കണമെന്നണെന്നാണ് ജനങ്ങളുടെ ആവശ്യം. ജില്ലയില്‍ ഇത് വരെ 100ലേറേ പേരാണ് എലിപ്പനി രോഗ ലക്ഷണങ്ങളോടെ ജില്ലയില്‍ ചികിത്സ തേടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക