Image

സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും സ്‌ത്രീകള്‍ കാസ്‌റ്റിംഗ് കൗച്ചിന് ഇരയാകുന്നുണ്ടെന്ന് നടി മീന

Published on 05 September, 2018
സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും സ്‌ത്രീകള്‍ കാസ്‌റ്റിംഗ് കൗച്ചിന് ഇരയാകുന്നുണ്ടെന്ന് നടി മീന

കാസ്‌റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ വെളെപ്പെടുത്തലുകളുമായി നടി മീന. സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും സ്‌ത്രീകള്‍ കാസ്‌റ്റിംഗ് കൗച്ചിന് ഇരയാകുന്നുണ്ടെന്ന് നടി പറയുന്നു. തെലുങ്ക് നടി ശ്രീറെഡ്ഡി വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടി മീന.

'ജോലിയോടുള്ള ആത്‌മസമര്‍പ്പണത്തിലും കഴിവിലുമാണ് സ്‌ത്രീകളുടെ വിജയമിരിക്കുന്നത്. എനിക്കൊരിക്കലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ ഞാന്‍ സിനിമയില്‍ വരുന്ന കാലത്തും ഇത്തരം അക്രമങ്ങള്‍ സിനിമയില്‍ നിലനിന്നിരുന്നു. പുരുഷന്മാര്‍ ഇപ്പോഴെങ്കിലും മാറിചിന്തിക്കണം.

ഇങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച്‌ ചിന്തിച്ച്‌ നോക്കണം. കരിയറില്‍ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ അവരുടെ കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിക്കുക' മീന വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക