Image

സേനാപതി തിരിച്ചു വരുന്നു; ഇന്ത്യന്‍ 2 ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിരിക്കുന്നു

Published on 05 September, 2018
സേനാപതി തിരിച്ചു വരുന്നു; ഇന്ത്യന്‍ 2 ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിരിക്കുന്നു
22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശങ്കര്‍ കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഇന്ത്യന്‍. സമൂഹത്തില്‍ നടക്കുന്ന ദുര്‍വ്യവസ്ഥകള്‍ക്ക് എതിരെ തന്റേതായ രീതിയില്‍ പോരാടുന്ന സേനാപതി എന്ന മുന്‍ സ്വതത്രസമര സേനാനി ആയിട്ടാണ് കമല്‍ വേഷം ഇട്ടത്. ഇരട്ട വേഷത്തിലാണ് അദ്ദേഹം ആ ചിത്രത്തില്‍ അഭിനയിച്ചത്.

ഇപ്പോള്‍ ആ ചിത്രത്തിന്റെ രണ്ടാം പതിപ്പ് ശങ്കര്‍ അന്നൗന്‍സ് ചെയ്തിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിരിക്കുകയാണ്. സേനാപതി ഈസ് ബാക് എന്ന ടാഗ് ലൈനോടെ ആണ് പോസ്റ്റര്‍. ശങ്കര്‍ ഇപ്പോള്‍ 2.0 എന്ന ചിത്രത്തിന്റെ അവസാനഘട്ട ജോലികളില്‍ ആണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക