Image

സെപ്റ്റംബര്‍ സാഹിത്യവേദിയില്‍ ഒറ്റപ്പയറ്റ്

Published on 05 September, 2018
സെപ്റ്റംബര്‍ സാഹിത്യവേദിയില്‍ ഒറ്റപ്പയറ്റ്
ചിക്കാഗോ: സാഹിത്യവേദിയുടെ 212-ാമത് പ്രതിമാസ സമ്മേളനം 2018 സെപ്റ്റംബര്‍ മാസം ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് പ്രോസ്‌പെക്ട് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ ആന്റ് സ്വീറ്റ്‌സില്‍ (600N.Milwaukee Ave) ചേരുന്നതാണ്. കഴിഞ്ഞ മെയ്മാസം പുറത്തിറങ്ങിയ ഷാജന്‍ ആനിത്തോട്ടത്തിന്റെ മൂന്നാമത്തെ പുസ്തകമായ 'ഒറ്റപ്പയറ്റ്' എന്ന ലേഖന സമാഹാരത്തിന്റെ നിരൂപണമായിരിക്കും ഇത്തവണത്തെ സാഹിത്യവേദിയുടെ കാര്യപരിപാടി.

അമേരിക്കയിലെയും ഇന്ത്യയിലെയും രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇരുപത്താറ് ലേഖനങ്ങളുടെ സമാഹാരമാണ് 'ഒറ്റപ്പയറ്റ്.' മെയ് മാസം 26-ാം തീയതി കോട്ടയം അര്‍ക്കാഡിയ ഓഡിറ്റോറിയത്തില്‍ മുന്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, മലയാള മനോരമ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം എന്നിങ്ങനെ നിരവധി പ്രശസ്ത വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രമുഖ എഴുത്തുകാരന്‍ സക്കറിയയാണ് പുസ്തകം പ്രകാശനം ചെയ്തത്. തിരക്കഥാകൃത്തും ചെറുകഥാകാരനുമായ ഉണ്ണി ആര്‍. പുസ്തകം ഏറ്റുവാങ്ങി, സാഹിത്യവേദിയിലെ കൂട്ടായമയില്‍ തന്റെ പുസ്തകത്തിലെ ലേഖനങ്ങളെക്കുറിച്ചും എഴുത്തിലെ പുത്തന്‍ പ്രവണതകളെക്കുറിച്ചും ഗ്രന്ഥകാരന്‍ തന്നെ സംസാരിക്കുന്നതാണ്. തുടര്‍ന്ന് പുസ്തകനിരൂപണവും ചര്‍ച്ചയും നടക്കും.

ഡോ.റോയി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഓഗസ്റ്റ് മാസത്തെ യോഗത്തില്‍ അദ്ധ്യാപകനും എഴുത്തുകാരനുമായ ജോസഫ് നെല്ലുവേലി തന്റെ 'സില്‍വര്‍ ചെയിന്‍' എന്ന പുതിയ നോവലിനെ അധികരിച്ച് പ്രബന്ധം അവതരിപ്പിച്ചു. ഒപ്പം തന്റെ മറ്റ് കൃതികളെയും അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്നാണ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവച്ചു. ജോയു തുണ്ടിക്കുഴി താന്‍ സമീപകാലത്ത് പുറത്തിറക്കിയ രണ്ട് സംഗീത ആല്‍ബങ്ങള്‍ സദസ്സിന് പരിചയപ്പെടുത്തി. സാഹിത്യവേദി കോര്‍ഡിനേറ്റര്‍ ജോണ്‍ ഇലക്കാട് സ്വാഗതവും ടോണി ദേവസ്സി കൃതജ്ഞതയും രേഖപ്പെടുത്തി. 'ഒറ്റപ്പയറ്റ്' എന്ന ഗ്രന്ഥത്തെപ്പറ്റി കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും സാഹിത്യവേദിയിലേയ്ക്ക് സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ഇലയ്ക്കാട്(773-282-4955), ജോയി തുണ്ടിക്കുഴി(847-826-2054), ഷാജന്‍ ആനിത്തോട്ടം(847-322-1181).

സെപ്റ്റംബര്‍ സാഹിത്യവേദിയില്‍ ഒറ്റപ്പയറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക