Image

'ഗോ ഫണ്ട് മീ'ലൂടെ പിരിച്ചെടുത്ത സംഖ്യയുടെ കണക്കുമായി കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

പി.പി. ചെറിയാന്‍ Published on 06 September, 2018
'ഗോ ഫണ്ട് മീ'ലൂടെ പിരിച്ചെടുത്ത സംഖ്യയുടെ കണക്കുമായി കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്
മൗണ്ട് ഹോളി(ന്യൂജേഴ്‌സി): ഭവന രഹിതനായ ജോണി ബബിറ്റിനെ സഹായിക്കുന്നതിന് 'ഗോ ഫണ്ട് മീ' യിലൂടെ പിരിച്ചെടുത്ത തുകയുടെ കണക്കുമായി കോടതിയില്‍ ഹാജരാകണമെന്ന് ബര്‍ളിലിംഗ്ടണ്‍ കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി പോള ഡൊ സെപ്റ്റംബര്‍ 5 ബുധനാഴ്ച ഉത്തരവിട്ടു.

വാഹനത്തിലെ ഗ്യാസ് തീര്‍ന്നുപോയ സാഹചര്യത്തില്‍ ജോണി ബബിറ്റ് തന്റെ കൈവശം ഉണ്ടായിരുന്ന ആകെ സമ്പാദ്യമായ 20 ഡോളര്‍ ഉപയോഗിച്ചു കാറ്റി മെക്ലയറിന് ഗ്യാസ് വാങ്ങി നല്‍കി വലിയൊരു ആപത്തില്‍ നിന്നും രക്ഷിച്ചതിനാണ് കാറ്റിയും ബോയ് ഫ്രണ്ടും ചേര്‍ന്ന് ഗോഫണ്ട്മീയിലൂടെ 400, 000 ഡോളര്‍ പിരിച്ചെടുത്തത്.
ഇത്രയും സംഖ്യ തനിക്ക് ലഭിച്ചില്ല എന്ന് ചൂണ്ടികാട്ടി ജോണി ബബിറ്റ് നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും കോടതിയുടെ ഉത്തരവ്.

400,000 ഡോളര്‍ എന്തു ചെയ്തു എന്ന് വിശദീകരിക്കുവാന്‍ കോടതിയില്‍ ഹാജരാകണമെന്ന വാദം കാറ്റിയുടെ അറ്റോര്‍ണി ചോദ്യം ചെയ്തുവെങ്കിലും കോടതിയുടെ പരിധിയില്‍ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. കോടതിയുടെ പരിധിയില്‍ നിന്നും കാറ്റിയും, ബോയ് ഫ്രണ്ട് രക്ഷപ്പെടാന്‍ സാധ്യതയുള്ളതായും കോടതി ചൂണ്ടികാട്ടി. 'ഗോ ഫണ്ട് മീ' യിലൂടെ പിരിച്ചെടുത്ത തുക ഇവര്‍ ദുരുപയോഗം ചെയ്തുവെന്നാണ് ജോണിയുടെ വാദം.

'ഗോ ഫണ്ട് മീ'ലൂടെ പിരിച്ചെടുത്ത സംഖ്യയുടെ കണക്കുമായി കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്'ഗോ ഫണ്ട് മീ'ലൂടെ പിരിച്ചെടുത്ത സംഖ്യയുടെ കണക്കുമായി കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക