Image

തൊഴില്‍കരാര്‍ ആനുകൂല്യങ്ങള്‍ നല്‍കാതിരിയ്ക്കാന്‍ സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയ ഇന്‍ഡ്യാക്കാരി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

Published on 06 September, 2018
തൊഴില്‍കരാര്‍ ആനുകൂല്യങ്ങള്‍ നല്‍കാതിരിയ്ക്കാന്‍ സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയ ഇന്‍ഡ്യാക്കാരി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: സ്‌പോണ്‍സറുടെ ചതിയില്‍പ്പെട്ട് ഹുറൂബിലായ കന്നഡ ജോലിക്കാരി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ബാംഗ്ലൂര്‍ സ്വദേശിനിയായ നസീമയ്ക്കാണ് ദുരനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നത്. നാട്ടില്‍ നിന്നും ഹൌസ്‌മെയ്ഡ്  വിസയില്‍ കൊണ്ട് വന്ന്, സ്‌പോണ്‍സറുടെ വകയായ ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷനായി ജോലി ചെയ്യിയ്ക്കുകയായിരുന്നു. കരാര്‍ കാലാവധിയായ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, നാട്ടിലേയ്ക്ക് മടക്കി അയയ്ക്കണമെന്ന് നസീമ ആവശ്യപ്പെട്ടെങ്കിലും, ഓരോ കാരണങ്ങള്‍ ഉണ്ടാക്കി സ്‌പോണ്‍സര്‍ 'പിന്നീടാകട്ടെ' എന്ന് പറഞ്ഞ്, നീട്ടികൊണ്ടു പോയി. ഒടുവില്‍  ഗത്യന്തരമില്ലാതെ നസീമ അവിടെ നിന്ന് പുറത്തു കടന്ന്, ദമ്മാം ഇന്ത്യന്‍ എംബസ്സി ഹെല്‍പ്‌ഡെസ്‌ക്കില്‍ പോയി പരാതി പറഞ്ഞു. വിവരമറിഞ്ഞു എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ നസീമയോട് സംസാരിച്ചു വിവരങ്ങളൊക്കെ മനസ്സിലാക്കുകയും, സൗദി പോലീസിന്റെ സഹായത്തോടെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട്‌ചെന്നാക്കുകയും ചെയ്തു.  

മഞ്ജു മണിക്കുട്ടനും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും നസീമയുടെ സ്‌പോണ്‍സറെ സമീപിച്ചു ചര്‍ച്ചകള്‍ നടത്തിയപ്പോള്‍, നസീമ ഒരു വര്‍ഷം മുന്‍പ് ഒളിച്ചോടിപ്പോയവളാണെന്നും, അപ്പോള്‍ത്തന്നെ  താന്‍ അവളെ ഹുറൂബ് ആക്കിയെന്നും പറഞ്ഞു സ്‌പോണ്‍സര്‍ കൈയൊഴിഞ്ഞു. നസീമ അറിയാതെ ഒരു വര്‍ഷം മുന്‍പ് സ്‌പോണ്‍സര്‍ അവരെ ഹുറൂബ് ആക്കിയിരുന്നു. കരാര്‍ കഴിയുമ്പോള്‍ ഒരു തൊഴില്‍ ആനുകൂല്യങ്ങളും നല്‍കാതെ നസീമയെ ഒഴിവാക്കാന്‍ സ്‌പോണ്‍സര്‍ നടത്തിയ ചതിയായിരുന്നു അതെന്ന് അപ്പോഴാണ് നസീമയ്ക്ക് മനസ്സിലായത്.

മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് നസീമയ്ക്ക് പാസ്‌പോര്‍ട്ട് വാങ്ങി നല്‍കുകയും, അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു. മഞ്ജുവില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ  മാഗ്ലൂര്‍ അസോഷിയേഷന്‍ ഭാരവാഹി ഷെരീഫ് കര്‍ക്കാല  നസീമയ്ക്ക് വിമാനടിക്കറ്റ് നല്‍കാന്‍ തയ്യാറായി.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി നസീമ നാട്ടിലേയ്ക്ക് മടങ്ങി.



തൊഴില്‍കരാര്‍ ആനുകൂല്യങ്ങള്‍ നല്‍കാതിരിയ്ക്കാന്‍ സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയ ഇന്‍ഡ്യാക്കാരി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക