Image

ഇന്ത്യയും അമേരിക്കയും നിര്‍ണായക പ്രതിരോധ കരാര്‍ -കോംകാസ ഒപ്പിട്ടു

Published on 06 September, 2018
ഇന്ത്യയും അമേരിക്കയും നിര്‍ണായക പ്രതിരോധ കരാര്‍ -കോംകാസ  ഒപ്പിട്ടു


ന്യൂഡല്‍ഹി: ഇന്ത്യയുഎസ്‌ ബന്ധം ശക്തമാക്കി തന്ത്രപ്രധാനമായ പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. കോംകാസ (COMCASA -Communications Compatibiltiy and Securtiy Agreemetn) അഥവാ സമ്‌ബൂര്‍ണ സൈനിക ആശയവിനിമയ സഹകരണ കരാര്‍ എന്ന്‌ വിശേഷിപ്പിക്കുന്ന ഈ കരാറില്‍ ഒപ്പിടുന്നതോടെ ഇന്ത്യയ്‌ക്ക്‌ യുഎസില്‍ നിന്ന്‌ നിര്‍ണായകമായ പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭ്യമാകും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ചര്‍ച്ചയ്‌ക്ക്‌ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.കരാറില്‍ ഒപ്പിടുന്നതോടെ റഷ്യയില്‍ നിന്ന്‌ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തില്‍ നിന്ന്‌ ഇന്ത്യയ്‌ക്ക്‌ ഇളവ്‌ ലഭിച്ചേക്കുമെന്നാണ്‌ വിലിരുത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക