Image

മാതാപിതാക്കളുടെ ബ്രയിന്‍ വാഷിങ് ഫലിച്ചു, അനന്യ ആഞ്ജനേയനെ ഉപേക്ഷിച്ചുവെന്ന്; ഇല്ലെന്ന് അനന്യ

Published on 02 April, 2012
മാതാപിതാക്കളുടെ ബ്രയിന്‍ വാഷിങ് ഫലിച്ചു, അനന്യ ആഞ്ജനേയനെ ഉപേക്ഷിച്ചുവെന്ന്; ഇല്ലെന്ന് അനന്യ
ആഞ്ജനേയനെ ഭര്‍ത്താവായി സ്വീകരിക്കേണ്ടതില്ലെന്ന് നടി അനന്യ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. അനന്യയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മലയാള സിനിമാ പ്രേമികള്‍ക്കിടയില്‍ സജീവചര്‍ച്ചയാകുന്നതിനിടെയാണ് ഈ തീരുമാനം.  ഹോസ്പിറ്റാലിറ്റി രംഗത്തെ വന്‍കിട ബിസിനസ്സുകാരനും തൃശൂര്‍ സ്വദേശിയുമായ ആഞ്ജനേയനുമായുള്ള വിവാഹം അനന്യ വേണ്ടെന്ന് വയ്ക്കാന്‍ കാരണം മാതാപിതാക്കളുടെ കടുത്ത ബ്രയിന്‍ വാഷിങ് ഏറ്റതാണെന്ന് സിനിമാ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു പ്രമുഖ ഇംഗ്ലീഷ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തയിടെ വരെ താനും ആഞ്ജനേയനുമായുള്ള വിവാഹം എന്തുവന്നാലും നടക്കും തങ്ങളെ ആര്‍ക്കും വേര്‍പെടുത്താനാവില്ല എന്ന് പ്രഖ്യാപിച്ച് നടന്നിരുന്ന ആളാണ് അനന്യ. എന്നാല്‍ ആദ്യവിവാഹവും അതിന്റെ ഡിവോഴ്‌സും അടങ്ങുന്ന വിവരങ്ങള്‍ എല്ലാം മറച്ചുവെച്ചാണ് ആഞ്ജനേയന്‍ അനന്യയുമായുള്ള വിവാഹനിശ്ചയം നടത്തി തങ്ങളെ വഞ്ചിച്ചതെന്ന് അനന്യയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ പരാതിയൊന്നും ഏശാത്ത രീതിയില്‍ നടന്നിരുന്ന അനന്യ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മുന്‍ നിര മാധ്യമങ്ങളില്‍ ഈ വാര്‍ത്ത ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ബിസിനസ്സുകാരനായ ആഞ്ജനേയനുമായുള്ള വിവാഹത്തില്‍ നിന്ന് നടി എന്നന്നേയ്ക്കുമായി പിന്മാറിയ നടി, ഇനി ഉടനേയെങ്ങും വിവാഹം വേണെ്ടന്നുമാണ് തീരുമാനിച്ചിരിക്കുന്നത്. താന്‍ പ്രൊഫഷനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പോവുകയാണെന്നാണ് നടി ഇതിനായി പറയുന്ന ന്യായം. അനന്യയുടെ വിവാഹ നിശ്ചയവും അതേ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഫേസ്ബുക്കില്‍ വലിയ വാര്‍ത്തയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ ആരാധകര്‍ ആഞ്ഞടിച്ചു. ഇത് നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്തകളാക്കിയത്.

തുടര്‍ന്ന് ഒരു പ്രമുഖ എഫ്.എം റേഡിയോയുടെ ചാറ്റ് ഷോയില്‍ പങ്കെടുത്ത നടി മലയാളിയ്ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്ന് ആക്ഷേപിച്ചിരുന്നു. അന്നും നടി ഉറപ്പിച്ചു പറഞ്ഞത് ആഞ്ജനേയനുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറില്ലെന്നായിരുന്നു. ആരെതിര്‍ത്താലും ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്നുമായിരുന്നു നടിയുടെ നിലപാട്. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ഈ ബന്ധത്തെ എതിര്‍ക്കുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയായിരുന്നു അനന്യയുടെ ആ പ്രഖ്യാപനം. ആഞ്ജനേയന്‍ നേരത്തെ വിവാഹിതനാണെന്ന കാര്യം തനിക്കറിയാമായിരുന്നുവെന്നും നടി ആ സമയത്ത് പറഞ്ഞിരുന്നു.

ആഞ്ജനേയനെ മാത്രമേ വിവാഹം കഴിക്കൂവെന്ന് ഉറച്ച് നിന്നിരുന്ന അനന്യയുടെ പെട്ടെന്നുണ്ടായ മനസ്സു മാറ്റത്തിന് കാരണം മാതാപിതാക്കളാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അനന്യയെ ബ്രയിന്‍വാഷ് ചെയ്ത് മനസ്സു മാറ്റിയെന്നാണ് പറയുന്നത്. എന്നാല്‍ ഇതിനിടെ തോക്ക് സ്വാമിയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. സ്വാമി ഹിമവല്‍ ഭദ്രാനന്ദയുടെ കടുത്ത ഭക്തരായ അനന്യയും അമ്മയും സ്വാമിയുടെ ഉപദേശപ്രകാരമാണ് ആദ്യം മുതലേ ആഞ്ജനേയനെ വിവാഹം കഴിക്കുന്നുവെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ അച്ഛന്‍ ഇതിനെതിരായതാണ് കേസ് കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേയ്ക്ക് നയിച്ചത്. എന്നാല്‍ അനന്യ ഇപ്പോള്‍ ആഞ്ജനേയനെ വേണെ്ടന്ന് വച്ചതില്‍ തോക്ക് സ്വാമിയ്ക്ക് പങ്കുണേ്ടായെന്ന് വ്യക്തമല്ല.

എന്നാല്‍ താന്‍ വിവാഹത്തില്‍ നിന്നു പിന്മാറിയിട്ടില്ലെന്നും തന്റെ മാതാപിതാക്കള്‍ ചില മാധ്യമങ്ങളെ സ്വാധീനിച്ച് തെറ്റായി പ്രചരിപ്പിക്കുകയുമാണെന്നാണ് അനന്യയുടെ വാദം.


മാതാപിതാക്കളുടെ ബ്രയിന്‍ വാഷിങ് ഫലിച്ചു, അനന്യ ആഞ്ജനേയനെ ഉപേക്ഷിച്ചുവെന്ന്; ഇല്ലെന്ന് അനന്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക