Image

മീശ നോവലിലെ പട്ടികജാതി സ്ത്രീകളെ അപമാനിക്കല്‍ : ദേശീയ പട്ടികജാതി കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Published on 06 September, 2018
മീശ നോവലിലെ പട്ടികജാതി സ്ത്രീകളെ അപമാനിക്കല്‍ : ദേശീയ പട്ടികജാതി കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു
പട്ടികജാതി സ്ത്രീകളെ മോശം പദപ്രയോഗത്തിലൂടെ അപമാനിച്ചെന്ന ആരോപണത്തില്‍ മീശ നോവലിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. നോവലിന്റെ രചയിതാവ് എസ്. ഹരീഷിനെതിരെയും പുസ്തകം പ്രസിദ്ധീകരിച്ച ഡി.സി. ബുക്‌സിനെതിരെയും പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധനനിയമപ്രകാരം കേസെടുക്കണമെന്നും ഈ പരാമര്‍ശമുള്ള പേജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയിരുന്നു.
ഇതിനടിസ്ഥാനത്തില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്‌പെഷല്‍ സെല്‍ പോലീസ് സൂപ്രണ്ടിനോടും പബ്ലിക്കേഷന്‍ ഡിവിഷന്‍ അസി.ഡയറക്ടറോടും ദേശീയ പട്ടികജാതി കമ്മിഷന്‍ വിശദീകരണം തേടി. 20 ദിവസത്തിനകം ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ പട്ടികജാതി കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക