Image

എട്ടു നോയമ്പ്- ലോകമാതാവായ കന്യാമറിയം (സപ്ന അനു ബി. ജോര്‍ജ്)

Published on 06 September, 2018
എട്ടു നോയമ്പ്- ലോകമാതാവായ കന്യാമറിയം (സപ്ന അനു ബി. ജോര്‍ജ്)
ക്രിസ്ത്യന്‍-മുസ്ലിം വിശ്വാസപ്രകാരം യേശുവിന്റെ മാതാവാണ് മറിയം. ലോക രക്ഷകനായി ഭൂമിയില്‍ വന്നു പിറന്ന ദൈവ പുത്രന്‍, നസ്രേത്തിലെ യേശുവിന്റെ അമ്മയാണ് കന്യകയായ മേരി എന്ന മറിയ. ദൈവത്തിന്റെ ദിവ്യാത്ഭുതമായാണ് മേരിയുടെ വിശുദ്ധ ഗര്‍ഭത്തെ ക്രിസ്ത്യാനികളും മുസ്‌ളീങ്ങളും കാണുന്നത്. മരിയോളജി എന്ന പേരില്‍ ഒരു ക്രിസ്തീയ ദൈവശാസ്ത്ര ശാഖ തന്നെയുണ്ട്. കന്യാമറിയം പല പേരുകളിലും അറിയപ്പെടുന്നു. കത്തോലിക്കരും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭയും ദൈവത്തെ ഗര്‍ഭം ധരിച്ചവളെന്ന് ഗ്രീക്കില്‍ അര്‍ത്ഥമുള്ള 'തിയോ ടോക്കോസ്' എന്നും 'സെന്റ് മേരി' എന്നും വിളിക്കുന്നു.

പള്ളിയുടെ മാതാവ്, എല്ലാ വിശുദ്ധകളുടെയും രാജ്ഞി, ദൈവ മാതാവ്, മാലാഖമാരുടെ രാജ്ഞി, സ്വര്‍ഗ്ഗ രാജ്യത്തിലെ രാജ്ഞി എല്ലാം കന്യാമറിയത്തിന്റെ ദിവ്യ നാമങ്ങളാണ്. കേരളത്തില്‍ സഹായമാതാവ്, ആരോഗ്യമാതാവ്, വ്യാകുല മാതാവ്, ഫാത്തിമ നാഥ, അമലോല്‍ഭവ എന്നിങ്ങനെയും കന്യാമറിയത്തെ വണങ്ങുന്നു. തിന്മയുടെ ഈ ലോകത്തില്‍ ക്രിസ്തുവിനെ ദര്‍ശിക്കാന്‍ കഴിയാത്ത, തന്റെ മകന്റെ നന്മകളെയും മനസ്സിലാക്കാത്ത മക്കളെക്കുറിച്ചോര്‍ത്തു പരിശുദ്ധ അമ്മ എന്നും അസ്വസ്ഥയായിരുന്നു. തന്റെ മകനിലേക്കുള്ള ഈ ലോകത്തിന്റെ വഴി കൂടുതല്‍ വ്യക്തമാക്കുക, വഴിനടത്തുക, എന്നിവയാണ് ഈ അമ്മക്ക് എല്‍പ്പിച്ചുകൊടുത്തിരിക്കുന്ന കര്‍മ്മം. രക്ഷകനായി ഈ ലോകത്തില്‍ തന്നിലൂടെ പിറന്ന യേശു എന്ന മകനുവേണ്ടി തന്റെ മക്കളെ നേടിക്കൊടുക്കാനാണ് അമ്മ ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.

എല്ലാ വിധത്തിലും അമ്മ ആ മകന്റെ കൂടെ,മകന്റെ പുറകില്‍ ,ഏതൊരമ്മമാരെയും പോലെ ശക്തമായി നിലനിന്നിരുന്നു എന്നു കാണിക്കുന്ന പല ഉദാഹരണങ്ങളും ഉണ്ട്. കാനായിലെകല്യാണ വിരുന്നില്‍ വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ ഇടപെട്ട അമ്മ വീഞ്ഞിന്റെ പോരായ്മ്മ അനുഭവപ്പെടുമ്പോള്‍, അതിനുള്ള പരിഹാരം കണ്ടെത്തുന്നു. ഇത് വലിയോരു സാക്ഷ്യം ആണ് അമ്മമാര്‍ക്ക്! ഇല്ലായ്മ അല്ല, മറിച്ച്, അതിനുള്ള പരിഹാരം കണ്ടെത്തുക! എങ്ങനെ ,ആര് എവിടേ എന്നല്ല, ശാശ്വതമായ ഒരു പരിഹാരം, ഉത്തരം എതൊരു പ്രശ്‌നങ്ങള്‍ക്കും നിര്‍ദ്ദേശിക്കാന്‍ അമ്മക്ക് കഴിവുണ്ട്. മനുഷ്യമക്കളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നഷ്ടപ്പെട്ട് ജീവിതത്തിന്റെ പലതരം പ്രശ്‌നങ്ങളില്‍ക്കൂടി കടന്നു പോകുംബോള്‍ , എവിടെയാണ് പരിഹാരം എന്നു മനസ്സിലാവാത്ത അവസരങ്ങളിലെല്ലാം അമ്മ പ്രത്യശയുടെ കിരണങ്ങള്‍ മകനായി നല്‍കിയിട്ടുണ്ട്. അതേ അമ്മയാണ് ഇന്ന് ഈ ലോകത്തിന്റെ സകലത്തിലും ദേവനായ യേശുദേവനിലേക്കുള്ള വഴി അമ്മയുലൂടെ മാത്രം പോകുന്നു എന്നു കാണിച്ചുതരുന്നതും! പാപം ഇല്ലാത്ത, ശുദ്ധമായ ജീവിതശൈലിയിലൂടെ യേശുവിനെ അനുഗമിക്കാന്‍,യേശുവിലേക്ക് തിരിച്ചെത്താന്‍ മാതാവിന്റെ പ്രാര്‍ത്ഥനകളുടെ ശക്തി ലോകം മുഴുവന്‍ വ്യാപിപ്പിക്കുവാന്‍ തുടങ്ങിയതിന്റെ ഉദാഹരണങ്ങള്‍ പലതാണ്. പരിശുദ്ധ മറിയാമെന്ന അമ്മയുടെ ശക്തമായ പ്രത്യക്ഷപ്പെടലുകള്‍ ഇന്ന് ഈ ലോകത്ത് വ്യക്തമാണ്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരമായ കാലം, യുദ്ധം കൊണ്ട് വിക്യതമായ ഈ ലോകത്തിന് വീണ്ടും ദൈവത്തിന്റെ കൃപ ലഭിക്കാനായി പരിശുദ്ധ കന്യാമറിയത്തോട് എല്ലാവരും പ്രാര്‍ത്ഥിക്കണം എന്ന 1917 ല്‍ ബനടിക്റ്റ് പതിനഞ്ചാമന്‍ മാര്‍പാപ്പ ക്രിസ്തീയജനങ്ങളോട് ഉപദേശിച്ചു. മാര്‍പാപ്പയുടെ ഈ നിര്‍ദ്ദേശത്തിനു ശേഷം എതാണ്ട് എട്ടു ദിവസം കഴിഞ്ഞപ്പോള്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ദിവ്യദര്‍ശനം മൂന്ന് ഇടയക്കുട്ടികള്‍ക്ക് ലഭിച്ചു.ലോകത്തിന്റെ പാപം നിറഞ്ഞ ജീവിതരീതികള്‍ മാറ്റി, കലഹങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തുകയും ,പ്രത്യേകിച്ച് ,യുദ്ധത്തിന്റെ ആ നാളുകളില്‍ കൂടുതലായി പ്രാര്‍ത്ഥിക്കണം എന്ന സന്ദേശമാണ് തന്റെ ദര്‍ശനത്തിലൂടെ പരിശുദ്ധമാതാവ് ലോകത്തിന് നല്‍കിയത്. ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിതിലൂടെ ഇത് വെറും കഥ മാത്രമല്ല എന്നത് വ്യക്തമാണ്.

സുവിശേഷത്തിലോ, ലേഖനങ്ങലോ,വെളിപാടു ഗ്രന്ഥത്തിലോ 'ഈശോയുടെ അമ്മ'യെ മറിയം എന്നു ആരും വിളിക്കുന്നില്ല. അവന് അവള്‍ സ്വന്തം അമ്മയാണ്. തന്റെ അമ്മയോടുള്ള സ്നേഹവും ആദരവും ആണ് അവിടെ വ്യക്തമായി പറയുന്നത്! തന്റെ അമ്മ എന്നു പറയുന്നതിനെക്കാള്‍ ഈശോയുടെ അമ്മ എന്നു പറയാനാണ് പലയിടത്തും , ബൈവിളിലും കൂടുതല്‍ കണ്ടുവരുന്നത്. പിതാവായ ദൈവം പരാമര്‍ശിക്കുന്ന ഈ സ്ത്രീ തന്റെ അമ്മയെന്നു വ്യക്തമാക്കാന്‍ തന്റെ ആദ്യത്തെ അത്ഭുതം തന്നെ അമ്മയിലൂടെയാണ് യേശു നടത്തിയത്. തന്റെ മഹത്ത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായിലെ ഈ അത്ഭുതം. അവന്റെ ശിഷ്യന്മാര്‍ അന്നുമുതല്‍ അവനില്‍ വിശ്വസിച്ചു. രക്ഷാകരമായ പലപ്രവര്‍ത്തങ്ങള്‍ക്കും അമ്മയ്ക്കുള്ള സഹവര്‍ത്തിത്വവും ,ദൗത്യവും തന്റെ രക്ഷാവേലകളില്‍ അമ്മയിലൂടെ തനിക്കുള്ള കടപ്പാടും, ശക്തിയും ഒപ്പം അമ്മക്കുള്ള മാദ്ധ്യസ്ഥതയും വ്യക്തമാക്കുന്ന സംഭവം കൂടിയായിരുന്നു കാനായില്‍ വെള്ളം വീഞ്ഞാക്കുന്ന സംഭവം. വീണ്ടും വീണ്ടും തന്നിലേക്കുള്ള വഴി , തന്റെ അമ്മയിലൂടെയും സാദ്ധമാണെന്ന് യേശു ഉദാഹരണത്തിലൂടെ സ്പഷ്ടമായി പറയുന്നു.

അമ്മ സഹരക്ഷകയായിരിക്കണമെന്നുള്ളത് യേശുവിന്റെ തര്‍ക്കമില്ലാത്ത തീരുമാനമാണ്. മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിന്റെ പ്രഭാവം വളരെ വ്യക്തമായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനവും ശക്തിയും ഇന്നുവരെ എവിടെയും ചോദ്യംചെയ്യപ്പെട്ടിട്ടില്ല, തീര്‍ച്ച! വിശ്വാസികള്‍ക്ക് യെശുവുമായി നേരിട്ടുണ്ടായിരിക്കേണ്ട വിശ്വാസത്തിന്, മാതാവിന്റെ മാദ്ധ്യസ്ഥ്യതയുടെ സ്വാധീനവും, അവരുടെ വഴിയെ കൂടുതല്‍ ശക്തമാക്കുന്നു .മറിയത്തിലൂടെ ഈശോയിലേയ്ക്ക് ഈ വഴി സുനിശ്ചിതവും സ്ഥിരപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അതിലൂടെ, അവള്‍ ലോകരക്ഷകന്റെ വത്സലമാതാവും, സഹപ്രവര്‍ത്തകയായും യേശുവിന്റെ എളിയ ദാസിയുമായി എന്നും ജീവിക്കുന്നു. ദൈവാലയത്തില്‍ വച്ചു പിതാവിനു തനെ മകനെ ആ അമ്മ സമര്‍പ്പിക്കുന്നു. ക്രൂശ്ശില്‍ പിടഞ്ഞുപിടഞ്ഞു മരിച്ചപ്പോള്‍ ആ പീഡകളിലും ,പ്രയാസങ്ങളിലു ,മറിയം എന്ന അമ്മ, തന്റെ മകനോടൊപ്പം പൂര്‍ണ്ണമായി പങ്കുചേരുന്നു. തന്റെ അനുസരണം,വിശ്വാസം,ശരണം,പരസ്നേഹം എന്നിവ വഴി, തികച്ചും സാധാരണമായ വിധത്തില്‍, മകന്റെ ജീവനും രക്ഷാകയായി പരിശുദ്ധ അമ്മ മറിയം ജീവിച്ചു കാണിക്കുന്നു.

ക്രിസ്തീയഗ്രന്ഥങ്ങളില്‍ മറിയമിന്റെ മാതാപിതാക്കള്‍ യുയാക്കിമും ഹന്നയുമായിരുന്നു. ഗലീലയിലെ നസറത്ത് ദേശക്കാരനായ ജോസഫ് എന്ന പുരുഷനുമായി വിവാഹനിശ്ചയം നടത്തപ്പെട്ട ഒരു കന്യകയുമായിരുന്നു മറിയം എന്നാണ് സുവിശേഷങ്ങളില്‍ മറിയത്തെപ്പറ്റി എടുത്തു പറയുന്നു. 'കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും, അവന് ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥം വരുന്ന ഇമ്മാനുവേല്‍ എന്ന പേര്‍ വിളിക്കണം' എന്നുള്ള പ്രവചനത്തിലൂടേ മറിയം ഒരു മകനെ പ്രസവിക്കുമെന്നുമുള്ള അറിയിപ്പ് സുവിശേഷങ്ങളിലുണ്ട്. റോമന്‍ കത്തോലിക്കാ സഭയും, ഓര്‍ത്തഡോക്‌സ് സഭകളും മറിയത്തെ നിത്യകന്യകയായ ദൈവമാതാവായി കണക്കാകുകയും ,ദൈവകൃപയാല്‍ പ്രത്യേകമായ അനുഗ്രഹം ലഭിച്ചവളായി കണക്കാക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ അവസാനം മറിയം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടതായും ,ക്രസ്തവര്‍ക്കിടയില്‍ എന്നെന്നും ആദരിക്കപ്പെടേണ്ടവളായി അംഗീകരിക്കുകയും ചെയ്യുന്നു. മറിയത്തെ വിശ്വാസികള്‍ വിശുദ്ധ കന്യകമറിയം എന്നാണ് വിളിക്കുന്നത്. ഈ വാക്കിന്റെ അര്‍ത്ഥം ദൈവമാതാവ് അല്ലെങ്കില്‍ ദൈവത്തെ പ്രസവിച്ചവള്‍ എന്നാണ്.

ഒരടിക്കുറിപ്പ്. സെപ്റ്റംബര്‍ 8 എന്നദിവസം മറിയത്തിന്റെ ജനനപ്പെരുന്നാളായി ആഘോഷിക്കപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പ്രസിദ്ധമാണ്. കോട്ടയത്തിനടുത്തുള്ള മണര്‍കാട് പള്ളി ഈ എട്ടു നൊയംബിന് പ്രസീദ്ധമാണ്. ഈ 8 ദിവസവും, പള്ളിയില്‍ത്തെന്നെ പ്രാര്‍ഥനയോടെ ഉപവാസം എടുത്തു മുടക്കാതെ വര്‍ഷംതോറും പ്രാത്ഥിക്കുന്നവര്‍ ധാരാളം ആണ്. മറിയം എന്ന ദൈവത്തിന്റെ പരിശുദ്ധയായ അമ്മ എന്ന് വിശ്വാസം അന്നും ഇന്നും ലോകത്തില്‍ ശക്തമായി നിലകൊള്ളുന്നു. 
എട്ടു നോയമ്പ്- ലോകമാതാവായ കന്യാമറിയം (സപ്ന അനു ബി. ജോര്‍ജ്)
Join WhatsApp News
മിറിയം എന്ന ഈശ {Isis } ദേവത > മറിയ 2018-09-07 19:16:52


Goddess Isis of the Egyptian mythology was worshiped from the regions of Africa to England. Isis was the wife of Osiris & mother of Horus. Father god Osiris was slaughtered to 14 pieces by his brother Seth. Isis collected all his body parts except the penis and took the shape of Kite and flew above the dead body and resurrected him with the assistance of son god Horus. Osiris worshipers memorized his death & resurrection by a ritual sacrifice of bread & water. In Hebrew Isis was known as ' Mi-rim' or Mari-yam.

Later Osiris worshipers were converted to Christians but they carried their gods & rituals with them. Christian sacrifice with bread is a copy of Osiris Qurbana. The temples & statues were also given names as of Mary the mother of Jesus > the mother of god, all liturgy of Isis too was recycled as Mary's praises and attributes. eg. Are...the mother of universe, mother of the sky,sea....each and all belonged to Isis.

Resurrection of Osiris to Jesus & Lazarus [ Lazarus is Hebrew name of Osiris] Sacrifices offered to Isis was fish & wine. Many christians used fish & wine and Jesus is represented by a fish even now. The worshipers of the god of wine, Dinosious were also converted to christians. In the festival of the wine of god, the stone jars in his temple were filled to overflow with wine by the priests, that is the story of the wedding at Canna.

In the process of the myth making of Jesus, the early christians combined the various myths of the pagan gods to make the pagans stay in the newly formed christian cults. Gospel writers never saw Jesus, never visited Palestine, did not know Hebrews & their customs but simply combined all the mythology and made the mess of 'jesus the Lord & god. And Isis[Mirim] became mary the mother of Jesus.

andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക