Image

ചരിത്ര വിധി 157 വര്‍ഷത്തിനുശേഷം; സ്വവര്‍ഗരതി നിയമപരമായി അംഗീകരിക്കുന്ന 27-ാമത് രാജ്യം

Published on 06 September, 2018
ചരിത്ര വിധി 157 വര്‍ഷത്തിനുശേഷം; സ്വവര്‍ഗരതി നിയമപരമായി അംഗീകരിക്കുന്ന 27-ാമത് രാജ്യം
സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കി സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. ഇതോടെ സ്വവര്‍ഗരതി നിയമപരമായി അംഗീകരിച്ച 27-ാം രാജ്യമാവുകയാണ് ഇന്ത്യ. 157 വര്‍ഷത്തിനുശേഷമുള്ള ചരിത്ര വിധിയെന്ന പ്രത്യേകതയുമുണ്ട് ഈ വിധിയ്ക്ക്. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി കുറ്റകൃത്യമല്ലെന്നും ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പരമ പ്രധാനമെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവം നടത്തിയത്.
Join WhatsApp News
വിശ്വാസിയുടെ വായില്‍ 2018-09-06 12:18:54

ഏതെങ്കിലും രാജ്യത്ത് സ്വവർഗാനുരാഗമോ വിവാഹമോ നിയമവിധേയമാക്കിയാൽ... പാവടപ്പുരുഷന്മാർ ഉറഞ്ഞുതുള്ളി സ്കൂൾ കുട്ടികൾ മുതൽ വൃദ്ധജനങ്ങൾ വരെയുള്ള കുഞ്ഞാടുകൾ മുട്ടൻ-പെട്ട ആടുകൾ എന്നിവരെയും തെളിച്ചുകൊണ്ട് തെരുവിൽ ഇറങ്ങുകയായി. മദ്യം നിരോധിക്കാനും, കോണ്ടം നിരോധിക്കാനും, ഗർഭനിരോധനം തടയാനും, ഗർഭച്ഛിദ്രം നിരോധിക്കാനും, വനം കയ്യേറാനും എന്തിനും ഏതിനും വലിയവായിൽ വർത്തമാനങ്ങളുമായി ഇവർ തെരുവിൽ ഇറങ്ങും.

ഇനി പാതിരിമാർ അൾത്താര ബാലന്മാരെ പീഡിപ്പിക്കുമ്പോഴോ? ഒരു ശരാശരി വിശ്വാസിയുടെ വായിൽ ഏതാണ് ഒന്നര കിലോ ഏത്തപ്പഴം തിരുകിയിട്ടുണ്ടാവും. വിശ്വാസികൾ മൊത്തത്തിൽ അദൃശ്യരായിരിക്കും.. മെത്രാന്റെ ബലാത്സംഗം, പാതിരിയുടെ ശിശുപീഡനം ഇതൊക്കെ പുറത്തുവരുമ്പോഴും അതേ മൗനം. അല്ലെങ്കിൽ പഴം തിരുകിയ വായിൽ നിന്ന് അഭിഷിക്തരുടെ ക്രിമിനൽ കുറ്റങ്ങൾ ന്യായീകരിക്കാൻ പുറപ്പെടുന്ന മ്ഹേ.. മ്ഹേ ശബ്ദം മാത്രം കേൾക്കാം. വല്ലാത്തൊരു ജീവിതം തന്നെ

FB post by Gordie George

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക