Image

മലയാളി ബാലികയെ വാഹാനാപകടത്തില്‍ കൊന്ന കേസ്: 10 വര്‍ഷത്തിനുശേഷം പ്രതിയെ യു.എസില്‍ എത്തിച്ചു

Published on 06 September, 2018
മലയാളി ബാലികയെ വാഹാനാപകടത്തില്‍ കൊന്ന കേസ്: 10 വര്‍ഷത്തിനുശേഷം പ്രതിയെ യു.എസില്‍ എത്തിച്ചു
മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: ഒന്‍പതു വര്‍ഷം മുന്‍പ് മലയാളി ബാലിക ലിസ സേവ്യറിന്റെ (6) മരണത്തിനിടയാക്കിയ വാഹന അപകടം ഉണ്ടാക്കിയ ശേഷം ഗ്വാട്ടിമാലയിലേക്കു മുങ്ങിയ ഷാനന്‍ സ്റ്റീവന്‍ ഫോക്‌സിനെ എഫ്.ബി.ഐ. അമേരിക്കയിലേക്കു തിരിച്ചു കൊണ്ടു വന്നു.

വാഹനം ഉപയോഗിച്ചുള്ള കൊലപാതകം, മല്‍സര ഓട്ടം തുടങ്ങി വിവിധ കുറ്റങ്ങളാണു അയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറഞ്ഞത് 12 വര്‍ഷം തടവ് ശിക്ഷ ലഭിക്കാം.

പിതാവ് ചാള്‍സ് സുരേഷ് ഓടിച്ച ടൊയോട്ട കാമ്രി കാറില്‍ മാതാവ് ഷിജി വര്‍ഗീസിനൊപ്പം സഞ്ചരിക്കുകയായിരുന്നു ലിസ. ജംക്ഷനില്‍ ഗ്രീന്‍ ലൈറ്റില്‍ പാസ് ചെയ്യുമ്പോള്‍ റെഡ് ലൈറ്റ് തെറ്റിച്ച് പാഞ്ഞു വന്ന ഒരുമസ്റ്റാംഗ് കാര്‍ ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു. വട്ടം കറങ്ങിയ കാമ്രി മറ്റൊരു വാഹനത്തെയും ചെന്നിടിച്ചു. കാമ്രിയും മസ്റ്റാംഗും പാടേ തകര്‍ന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ലിസയെ രക്ഷിക്കാനായില്ല. ഷിജിക്കും ഗുരുതരമായ പരുക്കേറ്റു.

മറ്റൊരു കാറുമായി മല്‍സരിച്ചോടി വരിക ആയിരുന്നു മസ്റ്റാംഗ്. അപകടം നടന്നയുടന്‍ ഫോക്‌സ് സ്ഥലം വിട്ടു.
നിക്ക്രരാഗ്വക്കാരനായ അയാള്‍ അവിടെ കുറച്ചു നാള്‍ തങ്ങിയ ശേഷം ഒന്നും സംഭവിക്കത്ത പോല്‍ ഗ്വാട്ടിമാലയില്‍ പോയി താമസിക്കുകയായിരുന്നു.

2016-ല്‍ എഫ്.ബി.ഐ. അയാളെ കണ്ടെത്തി. തുടര്‍ന്ന് അമേരിക്കയിലേക്കു കൊണ്ടു പോകുന്നത് അയാള്‍ പ്രാദേശിക കോടതികളില്‍ ചോദ്യം ചെയ്തു. അവ എല്ലാം പരാജയപ്പെട്ടതൊടേ എഫ്.ബി.എ. പിടി കൂടി സാന്‍ മാറ്റിയോ കൗണ്ടി ജയിലിലാക്കി.

പത്തു വര്‍ഷം ഇയാള്‍നിയമത്തെ കബളിപ്പിച്ചുവെന്നു സാന്‍ മാറ്റിയോ ചീഫ് ഡപ്യൂട്ടിഡിസ്ട്രിക്ട് അറ്റോര്‍ണി കാരന്‍ ഗിദോട്ടി ചൂണ്ടിക്കാട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക