Image

സീറ്റ് ബല്‍റ്റ് തകരാര്‍- 2 മില്യന്‍ ഫോര്‍ഡ് പിക്കപ്പ് തിരികെ വിളിച്ചു.

പി.പി. ചെറിയാന്‍ Published on 07 September, 2018
സീറ്റ് ബല്‍റ്റ് തകരാര്‍- 2 മില്യന്‍ ഫോര്‍ഡ് പിക്കപ്പ് തിരികെ വിളിച്ചു.
ഡിട്രോയ്റ്റ്: സീറ്റ് ബല്‍റ്റിന് തീപിടിക്കാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നോര്‍ത്ത് അമേരിക്കയില്‍ വിറ്റഴിച്ച രണ്ടു മില്യണ്‍ F-150 പിക്ക് അപ്പുകള്‍ തിരികെ വിളിക്കുമെന്ന് കമ്പനി അധികൃതര്‍ സെപ്റ്റംബര്‍ 6ന് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സീറ്റ് ബല്‍റ്റിന് തീപിടിച്ച 23 കേസ്സുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് യു.എസ്. സേഫ്റ്റി റഗുലേറ്റ്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. 2015 മുതല്‍ 2018 വരെയുള്ള മോഡലുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

 ഫോര്‍ഡ് ഡീലര്‍മാര്‍ക്ക് സീറ്റ് ബല്‍റ്റ് ഹീറ്റ് റസിസ്റ്റന്റ് ടേപുകള്‍ ഉപയോഗിച്ച് സീറ്റ് ബല്‍റ്റിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം ഇതിനകം കമ്പനി നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 24 മുതല്‍ വാഹന ഉടമകളെ വിവരം അറിയിച്ചു കൊണ്ടുള്ള കത്തുകള്‍ അയക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

യു.എസ്. നാഷ്ണല്‍ ഹൈവേ ട്രാഫിക്ക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ സംഭവത്തെ കുറിച്ചു അന്വേഷണം അനുവദിച്ചിട്ടുണ്ട്.

സീറ്റ് ബല്‍റ്റ് തകരാര്‍- 2 മില്യന്‍ ഫോര്‍ഡ് പിക്കപ്പ് തിരികെ വിളിച്ചു.സീറ്റ് ബല്‍റ്റ് തകരാര്‍- 2 മില്യന്‍ ഫോര്‍ഡ് പിക്കപ്പ് തിരികെ വിളിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക