Image

പ്രളയത്തില്‍ നിന്നു പാഠം പഠിക്കണം; ദുരന്തമുണ്ടായ ശേഷം വിധിയെ പഴിച്ചിട്ടു കാര്യമില്ലെന്ന്‌ സുപ്രിം കോടതി

Published on 07 September, 2018
പ്രളയത്തില്‍ നിന്നു പാഠം പഠിക്കണം; ദുരന്തമുണ്ടായ ശേഷം വിധിയെ പഴിച്ചിട്ടു കാര്യമില്ലെന്ന്‌ സുപ്രിം കോടതി
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയത്തില്‍ നിന്ന്‌ എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്ന്‌ സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്ത നിവാരണത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്‌ ജസ്റ്റിസ്‌ മദന്‍ ബി ലോകൂര്‍ നിര്‍ദേശിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ്‌ കോടതിയുടെ നിരീക്ഷണങ്ങള്‍.

സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്ത നിവാരണത്തെ ഗൗരവത്തോടെയല്ല കാണുന്നതെന്ന്‌ സുപ്രീം കോടതി കുറ്റപ്പെടുത്തി. ദുരന്തമുണ്ടായതിന്‌ ശേഷം വിധിയെ പഴിച്ചിട്ടു കാര്യമില്ല, സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ്‌ വേണ്ടത്‌ കോടതി ചൂണ്ടിക്കാട്ടി.

ദുരന്തനിവാരണ നിയമത്തിന്റെയും മാര്‍ഗരേഖയുടെയും പകര്‍പ്പ്‌ ഒരു മാസത്തിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക