ലൈംഗിക ആരോപണം; പികെ ശശി രാജിവച്ച് അന്വേഷണം നേരിടണം; ദേശീയ വനിത കമ്മീഷന്
Published on 07 September, 2018
ലൈംഗികപീഡന കേസില്‍ ആരോപണം നേരിടുന്ന പികെ ശശി എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന് ദേശീയ വനിത കമ്മീഷന്. ഒരു പൊതുപ്രവര്ത്തകന് ലൈംഗീക ആരോപണം നേരിടുന്നതിനാല്‍ രാജി വച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിത കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. നേരത്തെ ശശിക്കെതിരെ ദേശീയ വനിത കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ ശശിക്കെതിരെ കേസെടുക്കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട് അത്ഭുതകരമാണെന്നും. പോലീസ് പികെ ശശിക്കെതിരെ നടപടി എടുക്കാത്തത് നിര്‍ഭാഗ്യകരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എംഎല്‍എയ്ക്കെതിരേയുള്ള പരാതിയില്‍ സ്വമേധയാ കേസെടുക്കാന്‍ ചട്ടമില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് പറയുന്നത്. പരാതിക്കാരി പോലീസിലോ പൊതുവേദിയിലോ പരാതി ഉന്നയിച്ചാല്‍ നടപടിയെടുക്കുമെന്നും ജോസഫൈന് പറഞ്ഞിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല