Image

ഫാ. ടോം ഉഴുന്നാലില്‍ സെപ്തംബര്‍ ഒമ്പതിന് മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസില്‍ എത്തുന്നു.

ജോയിച്ചന്‍ പുതുക്കുളം Published on 07 September, 2018
ഫാ. ടോം ഉഴുന്നാലില്‍ സെപ്തംബര്‍ ഒമ്പതിന് മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസില്‍ എത്തുന്നു.
ചിക്കാഗോ: ഐഎസ് ഭീകരരുടെ പതിനെട്ടു മാസത്തെ തടങ്കലില്‍ നിന്നും അത്ഭുതകരമായി മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ സെപ്തംബര്‍ ഒമ്പതാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ചിക്കാഗോ മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ദേവാലയത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കുന്നു.തുടര്‍ന്നു ഫാ. ടോം അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം പങ്കുവയ്ക്കുന്നു.

സെപ്റ്റംബര്‍ ഒന്നാംതീയതി ആരംഭിച്ച മാതാവിന്റെ എട്ടുനോമ്പാചരണം തുടരുന്നു. എല്ലാ ദിവസവും വൈകിട്ട് 6.30 തിന് ജപമാലയും ഏഴിനു വി. കുര്‍ബാനയും മാതാവിനോടുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. എട്ടുനോമ്പിന്റെ സമാപന ദിവസമായ എട്ടാം തീയതി ശനിയാഴ്ച രാവിലെ പത്തിനാണു തിരുകര്‍മങ്ങള്‍.

പരി.മാതാവിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ച് ഏറ്റവും മനോഹരമായി മാതാവിന്‍റെ തിരുസ്വരൂപം അലങ്കരിക്കുന്നതിനായിട്ട് ഭവന തലത്തിലുള്ള മത്സരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അസി.വികാരി ബഹുമാനപ്പെട്ട ബിന്‍സ് ചേത്തലില്‍ അച്ഛനുമായി ബന്ധപ്പെടേണ്ടതാണ് (281) 8186518). ഈ ദിവസങ്ങളില്‍ നടക്കുന്ന തിരുകര്‍മങ്ങളിലേക്ക് എല്ലാ വിശ്വാസികളേയും വികാരി ഫാദര്‍ തോമസ് മുളവനാലും, ഫാദര്‍ ബിന്‍സ് ചേത്തലിലും സ്വാഗതം ചെയ്യുന്നു.

സ്റ്റീഫന്‍ ചൊള്ളംബേല്‍ (പി.ആ.ഒ) അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക