Image

ജക്കാര്‍ത്തയില്‍ നിന്നു ടോക്കിയോ വഴി ഹുയാങ്ഷുവിലേക്ക് , ഏഷ്യാഡിലെ കിതപ്പ് ഒളിമ്പിക്‌സില്‍ കുതിപ്പാകണം (കുര്യന്‍ പാമ്പാടി)

Published on 07 September, 2018
ജക്കാര്‍ത്തയില്‍ നിന്നു ടോക്കിയോ വഴി ഹുയാങ്ഷുവിലേക്ക് , ഏഷ്യാഡിലെ കിതപ്പ് ഒളിമ്പിക്‌സില്‍ കുതിപ്പാകണം (കുര്യന്‍ പാമ്പാടി)
ട്വന്റി ട്വന്റിയില്‍ ടോക്കിയോ ഒ ളിംപിക്‌സിനും 2022 ല്‍ ഹുയാങ്ങ്ഷു ഏഷ്യാഡിനും വേണ്ട മനക്കരുത്ത് സമാഹരിക്കാന്‍ ജക്കാര്‍ത്തയില്‍ സമാപിച്ച പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസ് ഇന്ത്യക്കു വഴിയൊരുക്കി.പതിനഞ്ചു സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലമായി എട്ടാമതാണ് റാങ്ക് എങ്കിലും ഏഷ്യാഡിന്റെ 68 വര്‍ഷത്തെ ചരിത്രത്തില്‍ റൊക്കോഡ് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ ലോക മലയാളികള്‍ അഭിമാനം കൊള്ളണം..

പരമ്പരാഗതമായി സ്വന്തം തട്ടകമായിരുന്ന അത്‌ലറ്റിക്‌സില്‍ പിടിച്ചു നില്‍ക്കാന്‍കേരളത്തിനു കഴിഞ്ഞു എന്നത് ശരിതന്നെ. പക്ഷെ മറ്റിനങ്ങളില്‍ ചെറിയ സംസ്ഥാനമായ ഹരിയാന പോലും മുന്നേറുന്ന കാഴ്ചയാണ് കുറെ നാളുകളായി നമ്മെ അലോസരപ്പെടുത്തുന്നത്.. 18 മെഡലുകള്‍ നേടി ഹരിയാന ഒന്നാം സ്ഥാനത്തു നിന്നപ്പോള്‍ തമിഴ് നാട് 12 0 കേരളം, ഡല്‍ഹി, യു.പി. സംസ്ഥാനങ്ങള്‍ 9 വീതവും മെഡലുകള്‍ നേടി പിന്നിലായി അണി നിരന്നു.

അന്താരാഷ്ട്ര മത്സരവേദികളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷ കേരളം ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സംസ്ഥാനം താഴേക്ക് പതിക്കുകയായിരുന്നു. ആ തകര്‍ച്ചയില്‍ നിന്ന് കരകയറാനും കുറഞ്ഞപക്ഷം അത്‌ലറ്റിക്‌സില്‍ എങ്കിലും ഇന്ത്യയുടെ ഭാഗ്യനക്ഷത്രമായി നിലകൊള്ളാനും കേരളത്തിന് കഴിമെന്നതിന്റെ സൂചനയായി ജക്കാര്‍ത്തയെ കരുതാം..

ആരൊക്കെയാണ് കേരളത്തിന് മെഡലുകള്‍ നേടിക്കൊടുത്തത്? 1. ജിന്‍സന്‍ ജോണ്‍സണ്‍1500 മീ,.സ്വര്‍ണം, 800 മീ. വെള്ളി, 2 വി.കെ .വിസ്മയ4 ഃ 400 മീ,റിലേ സ്വര്‍ണം, 3 .മുഹമ്മദ് അനസ് യാഹിയ400 മീ, രണ്ടു റിലേ, മൂന്നു വെള്ളി, 4 .നീന വരകില്‍ലോങ്ങ് ജമ്പ്, വെള്ളി, 5. മുഹമ്മദ് കുഞ്ഞിറിലേ, വെള്ളി 6 .ജിത്തു ബേബിറിലേ, വെള്ളി. 7 .പി.യു.ചിത്ര1500 മീ, ഓട് , 8.പി.ആര്‍. ശ്രീജേഷ്ഹോക്കി, ഓട്, 9. ദീപിക പള്ളിക്കല്‍ സ്ക്വാഷ്, വെള്ളിയും, ഓടും.10 .സുനൈന കുരുവിള സ്ക്വാഷ് , വെള്ളി.

തീര്‍ന്നു കേരളത്തട്ടിന്റെ അഭിമാനങ്ങള്‍. നാല്പത്തതിനാല് നദികളും, നിലവാരമുള്ള നീന്തല്‍ കുളങ്ങളും ആലപ്പുഴയില്‍ സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്ററുമെല്ലാമുള്ള കേരളത്തിനു നീന്തലിലോ റോവിങ്, കനോയിങ്, കയാക്കിങ് ഇനങ്ങളിലോ തലകാണിക്കാന്‍ പോലും കഴിയുന്നില്ലെന്നതു ആരെയും വിസ്മയിപ്പിക്കുന്നതാണ്. വോളി, ബാസ്കറ്റ് ഇനങ്ങളില്‍ എത്തിനോക്കാന്‍ പോലും കഴിയുന്നില്ല.

അതേസമയം പഞ്ചാബ്, ഹരിയാന, ഒറീസ, പശ്ചിമ ബംഗാള്‍, നോര്‍ത്ത് ഈസ്റ്റ് എ ന്നിവിടങ്ങളില്‍ നിന്നു പുതുമുഖങ്ങള്‍ മത്സരിക്കുന്നു, മെഡലുകള്‍ നേടുന്നു. കബഡിയില്‍ ഇന്ത്യ മുന്നിട്ടു നിന്ന ഒരു കാലമുണ്ടായിരുന്നു. ശൈലജ ജെയിന്‍ എന്ന ഇന്ത്യക്കാരിയെ കോച്ചായി നിയമിച്ച് ഇന്ത്യന്‍ വനിതാ ടീമിനെ തറപറ്റിക്കാന്‍ ഇറാന് കഴിഞ്ഞു. ഈ അനുഭവം ഒരു പാഠം ആയിരിക്കട്ടെ.

വിയറ്റ്‌നാമിലെ ഹാനോയ് ആണ് പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസ് നടത്തേണ്ടിയിരുന്നത്. ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന പേരില്‍ 2014 ല്‍ അവര്‍ പിന്മാറി. അങ്ങിനെയാണ് നറുക്കു ഇന്തോനേഷ്യയ്ക്കു വീണു കിട്ടിയത്. നാല് വര്ഷം കൊണ്ട് അവരതു മുതലാക്കി. രണ്ടു നഗരങ്ങളിലായി, ജക്കാര്‍ത്തയിലും 434 കി.മീ. അകലെയുള്ള പാലന്‍ബാങിലും, അവര്‍ കളിക്കളങ്ങള്‍ ഒരുക്കി.

നാല്ത്താറു രാജ്യങ്ങള്‍, രണ്ടാഴ്ചക്കുള്ളില്‍ നാല്പത്തിരണ്ടിനങ്ങളില്‍ മത്സരം. പതിനേഴായിരം മത്സരാര്‍ത്ഥികള്‍, അയ്യായിരത്തിലേറെ പ്രിന്റ്ടിവി ജേര്ണലിസ്റ്റുകള്‍ ഇതൊക്കെ ഇന്തോനേഷ്യ എങ്ങിനെ കൈകാര്യം ചെയ്തു എന്നത് വിസ്മയം ജനിപ്പിക്കുന്നു. പതിനായിരം ദ്വീപുകളിലായി ചിതറിക്കിടക്കുന്ന രാജ്യം ഇരുപത്താറു കോടി ജനങ്ങള്‍85 ശതമാനവും മുസ്ലിങ്ങള്‍ ഇന്തോനേഷ്യ വിജയിപ്പിക്കുക തന്നെ ചെയ്തു.

ഉദ്ഘാടന, സമാപന ചടങ്ങുകള്‍ നടന്ന ജക്കാര്‍ത്തയിലെ ജലോറ ബുങ് കാര്‍ണോ സ്‌റ്റേഡിയം മനോഹരമായിരുന്നു. സംഗീത നൃത്ത പരിപാടികളും വിസ്മയാവഹമായ കരിമരുന്നു പ്രകടനങ്ങളും കൊണ്ട് മനോഹരമായിരുന്നു തുടക്കവും ഒടുക്കവും. ഇന്ത്യന്‍ ഗായകന്‍ സിദ്ധാര്‍ഥ് സ്ലാത്തിയയുടെ ''കോയി മില്‍ ഗയാ'' യും ''കുച്ച് കുച്ച് ഹോത്താ ഹെയ്'' യും കൊഴുപ്പു കൂട്ടിയ സമാപനം ഓര്‍മയില്‍ തങ്ങി നില്‍ക്കും.

ഊബറും ഒലെയും പോലെ വിളിച്ചു വരുത്താവുന്ന ബൈക്ക് ടാക്‌സികള്‍ക്കു പേര് കേട്ട രാജ്യമാണ് ഇന്തോനേഷ്യ. രാജ്യത്തിന്റെ പ്രസിഡന്റ് ജോക്കോ വിഡോഡോ (ജോക്കോവി എന്ന് ചുരുക്കപ്പേര്) ഉദ്ഘാടനത്തിനു എത്തിയത് തന്നെ ബൈക്കിലാണ്. ട്രാഫിക് ജാമിന് കുപ്രസിദ്ധമായ ജക്കാര്‍ത്തയില്‍ അതല്ലാതെ മാഗമില്ലെന്നു തോന്നി. ആളുകള്‍ ധാരാളം. പക്ഷെ ഉദ്ഘാടന, സമാപന ഇനങ്ങള്‍ക്കല്ലാതെ സ്‌റ്റേഡിയത്തില്‍ കാഴ്ച്ചക്കാര്‍ ഉണ്ടായിരുന്നില്ല.

ഇന്തോനേഷ്യ 2032 ലെ ഒളിമ്പിക്‌സ് നടത്താന്‍ മത്സരിക്കുമെന്ന് പ്രസിഡന്റ് ജോക്കോവിപ്രഖ്യാപിച്ചു ച്ടാടാറും മുമ്പേ ''ഏതു രാജ്യാന്തര മത്സരവും നടത്താന്‍ കഴിയുന്ന രാജ്യമാണ് തങ്ങളുടേതെന്ന് ഇന്തോനേഷ്യ തെളിയിച്ചതായിഏഷ്യന്‍ ഒ ളിമ്പിക്ള്‍സ് കൗണ്‍സില്‍ അധ്യക്ഷന്‍ ഷെയ്ഖ് അല്‍ ഫഹദ് അല്‍സാബാ സമാപന ചടങ്ങില്‍ പ്രഖ്യാപിച്ചത് കൗതുകകരമായി.

''ഒളിമ്പിക്‌സ് വലിയ വെല്ലുവിളിയാണ്. ഭയാനകമായ ട്രാഫിക് ജാമും നദികളിളെയും അന്തരീക്ഷത്തിളെയും മലിനീകരണവും (സ്‌റ്റേഡിയത്തി
നടുത്ത നദി പ്ലാസ്റ്റിക് ആവരണംഇട്ടുമൂടിയിരിക്കുകയായിരുന്നു)
ജക്കാര്‍ത്തയെ വിഴുങ്ങിയിരിക്കയാണ്. നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള മത്സര വേദികള്‍ ഒളിമ്പിക്‌സില്‍ കേട്ടു കേഴ്വി പോലുമില്ല,'' ജക്കാര്‍ത്തയില്‍ പോയി മടങ്ങിയ പ്രമുഖ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ സനില്‍ പി. തോമസ് ഈ ലേഖകനോട് പറഞ്ഞു.

മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ ആയിരുന്ന സനില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മൂന്നാമത്തെ ഏഷ്യാഡ് ആണ് ജക്കാര്‍ത്തയിലേത്. 1994 ല്‍ ഹിരോഷിമയിലെയും 1998 ല്‍ ബാങ്കോക്കിലെയും ഏഷ്യന്‍ ഗെയിംസിസുകള്‍ക്കു ശേഷം.1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സും അദ്ദേഹം കവര്‍ ചെയ്തു. കായിക മത്സരങ്ങള്‍ സംബന്ധിച്ച് മലയാളത്തിലെ ഏക എന്‍സൈക്‌ളോപീഡിയ ഉള്‍പ്പെടെ നാല്‍പതു പുസ്തകങ്ങള്‍ രചിച്ചു, നിരവധി പുരസ്കാരങ്ങള്‍ നേടി.

ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിനെയും (ജര്‍മ്മനി) ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാതോടിനെയും ജക്കാര്‍ത്തയില്‍ കണ്ടുമുട്ടി. ചിരകാല സുഹൃത്ത് പി.ടി.ഉഷയോട് ഹാലോ പറഞ്ഞു.പതിനെട്ടാം ഏഷ്യാഡിന്റെ അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു സെലക്ഷനും പരിശീലനവും അടിമുടി അഴിച്ചു പണിതാല്‍ ടോക്യോയില്‍ ആശക്കു വകയുണ്ടെന്നു സനില്‍ അഭിപ്രായപ്പെട്ടു..സ്‌പോര്‍ട്‌സ് നന്നാക്കാനുള്ള പല വിദഗ്ധ സമിതികളിലും അംഗമായിരുന്നു. ''ഓപ്പറേഷന്‍ ഒളിംപ്യാഡ് ' പോലുള്ള സ്വപ്ന പദ്ധതികള്‍ക്കു വേണ്ടി ശുപാര്‍ശകള്‍ നല്‍കി, പക്ഷെ എല്ലാം കൊട്ടയില്‍ പോയി'', അദ്ദേഹം പരിതപിച്ചു.

ജക്കാര്‍ത്തയില്‍ എല്ലാറ്റിനും ചെലവ് കൂടുതല്‍. പക്ഷെ നേരത്തെ ബുക്ക് ചെയ്തിരുന്നതിനാല്‍ മലേഷ്യയിലെ മലിന്‍ഡോ എയര്‍ വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് പോയിവരാന്‍ 19,000 രൂപയെ ആയുള്ളൂ. നെടുമ്പാ
ശേരിയില്‍ പ്രളയജലം കയറിയതു മൂലം പിറ്റേദിവസം തിരുവനന്തപുരത്ത് നിന്നാണ് പോയത്. രണ്ടായിരം രൂപയ്ക്കു ഹോട്ടലില്‍ താമസിക്കാനൊത്തു. കേരളകൗമുദി ലേഖകന്‍ അന്‍സാര്‍ എസ് .രാജ് കൂടെയുണ്ടായിരുന്നു. ലക്ഷങ്ങളിലാണ് ഇന്തോനേഷ്യന്‍ റുപ്യയുടെ ക്രയവിക്രയം.ഒരു ഇന്ത്യന്‍ രൂപ സമം ഇരുനൂറു റുപ്യ. ഞങ്ങള്‍ക്കു റെസ്‌റ്റോറന്റില്‍ ബ്രെക്ഫാസ്റ്റിനു നാല് ലക്ഷം റുപ്യാ ആയി. പുറമെ ടിപ്പിന് ഇരുപതി നായിരവും.

ജക്കാര്‍ത്തയില്‍ എത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ ആകെ പതിമൂന്ന്. ഏഷ്യാനെറ്റ് പ്രതിനിധി ജോബി ജോര്‍ജുമായി മിക്കവാറും സമ്പര്‍ക്കം പുലര്‍ത്തുമായിരുന്നു. ഏഷ്യാനെറ്റ് സനിലിന്റെ വിദഗ്ധാഭിപ്രായം നാല് ദിവസം പ്രക്ഷേപണം ചെയ്തു. ഡെക്കാന്‍ ഹെറാള്‍ഡിനെ പ്രതിനിധീകരിച്ചെത്തിയ രാജു കോലാശ്ശേരി അഞ്ചു ഒളിമ്പ്യാഡുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആളാണ്.

സ്‌റ്റേഡിയത്തില്‍ നമ്മുടെ ഫോട്ടോഗ്രാഫര്‍മാര്‍ നോക്കുകുത്തികളായി. മത്സരങ്ങളുടെ ചിത്രീകരണത്തിനുള്ള അവകാശം സോണിക്ക് വിറ്റു പോയതിനാല്‍ തെരെഞ്ഞെടുത്തവര്‍ക്കു മാത്രം ഫോട്ടോ എടുക്കാന്‍ കഴിയൂ. ഉദ്ഘാടന, സമാപന ചടങ്ങുകള്‍ക്ക് പ്രത്യേകം പാസ്. എണ്ണം കുറവായതിനാല്‍ മീഡിയയ്ക്കുള്ള പാസ് നറുക്കിട്ടു എടുക്കുകയായിരുന്നു. വലിയ തുകക്ക്.വിഐപി, വിവിഐപി പാസുകള്‍ വാങ്ങാന്‍ കിട്ടും.

തട്ടമിട്ട ഗൈഡുകള്‍ അത്യാവശ്യം ഇംഗ്ലീഷ് പറയും. ഭൂരിഭാഗവും കോളേജ് വിദ്യാര്‍ത്ഥികളാണ്.ഹൃദ്യമായ പെരുമാറ്റം. മീഡിയ സെന്ററില്‍ തിരക്കോടു തിരക്ക്. സോഫ്റ്റ് ഡ്രിങ്ക്‌സും ഫുഡും ഫ്രീ. പക്ഷെ ഗെയിംസിനെ സംബന്ധിച്ച മീഡിയ ഗൈഡ് കിട്ടിയത് സമാപന ത്തിന് മൂന്നു ദിവസം മുമ്പ് മാത്രം. അച്ചടിച്ച് കിട്ടിയില്ലത്രേ. ഗതാഗതം ഏറ്റവും വലിയ തലവേദനയായി. ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്ക് പോകാന്‍ ബസ് പാസ് തന്നിരുന്നുവെങ്കിലും ബസുകള്‍ സമയത്തു ഓടിയില്ല. ടാക്‌സികള്‍ക്കു ലക്ഷങ്ങള്‍ കൂലി. രാവിലെ 300 ഇന്ത്യ രൂപയെങ്കില്‍ വൈകുന്നേരം അഞ്ഞൂറ് ! ഒരു തവണ മാത്രം ഞാന്‍ ബൈക്ക് ടാക്‌സിയെ ആശ്രയിച്ചു. എഫിഷ്യന്റ്. മര്യാദക്കാര്‍.

ജക്കാര്‍ത്തയില്‍ പ്രശസ്തമായ ഇന്ത്യന്‍ സ്കൂളുകളും ബിസിനസ് ചെയ്യുന്ന ധാരാളം ഇന്ത്യക്കാരുമുണ്ട്.. അക്കൂടെ മലയാളികളും. ഒരു ചൈനീസ് ബഹുരാഷ്ട്ര കമ്പനിയുടെ സിഇഒ . കോട്ടയം സ്വദേശി ബിജു ജോര്‍ജ് പാലായില്‍ ആണ് ഒരാള്‍. എന്‍ജിനീയറിങ്, എംബിഎ ബിരുദധാരി. എന്റെ ഭാര്യ സുജയുടെ കസിന്‍. വലിയ അപാര്‍ട്‌മെന്റ്..സംഘാടകര്‍ നിര്‍ദേശിച്ച പ്രകാരം ബുക്ക് ചെയ്ത എംകെ. ഹൗസില്‍ ഒരാഴ്ചയേ താമസിച്ചുള്ളു. ഞങ്ങള്‍ ബിജുവിന്റെ അപ്പാര്‍ട്‌മെന്റിലേക്കു മാറി. വിഐപി. പാസുമായി ബിജുവും മത്സരം കാണാനെത്തി.യമിഴമഹശഹല

ഇടവേളകളില്‍ ഒരുദിവസം ബിജുവിന്റെ കാറില്‍ 150 കി.മീ.അകലെ പശ്ചിമ ജാവയിലെ ബാന്‍ഡുങ് വരെ പോയി. ഹില്‍ സ്‌റ്റേഷനാണ്. പക്ഷെ അഗ്‌നിപര്‍വതവും തിളയ്ക്കുന്ന ജലപ്രവാഹവും ഉണ്ട്. 1955ല്‍ നെഹ്രുവും സുക്കാര്‍ണോയും ടിറ്റോയും എന്‍ക്രൂമയും നാസറും പങ്കെടുത്ത ആദ്യത്തെ ഏഷ്യആഫ്രിക്ക ഉച്ചകോടിബാന്‍ഡുങ് കോണ്‍ഫറന്‍സ് നടന്ന സ്ഥലം. ചേരിചേരാ രാഷ്ട്ര സംഘടന രൂപമെടുത്തത് അവിടെയാണ്. ചൂടു ജലപ്രവാഹത്തിനരികെ നിന്നും അര ഡസന്‍ മുട്ട വാങ്ങി കൂട്ടിലിട്ടു വെള്ളത്തില്‍ താഴ്ത്തി. അഞ്ചു മിനിറ്റ് കൊണ്ട് പുഴുങ്ങി കിട്ടി.


(ചിത്രങ്ങള്‍ 6 ,7 ,8 ,9 സനില്‍ പി തോമസ്; 1976 ലെ മോണ്‍ട്രിയോള്‍ ഒളിമ്പിക്‌സ് മലയാള മനോരമക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്ത ആളാണ് കുര്യന്‍ പാമ്പാടി. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അക്രഡിറ്റേഷന്‍ ലഭിച്ച ആദ്യ മലയാളി)
ജക്കാര്‍ത്തയില്‍ നിന്നു ടോക്കിയോ വഴി ഹുയാങ്ഷുവിലേക്ക് , ഏഷ്യാഡിലെ കിതപ്പ് ഒളിമ്പിക്‌സില്‍ കുതിപ്പാകണം (കുര്യന്‍ പാമ്പാടി)ജക്കാര്‍ത്തയില്‍ നിന്നു ടോക്കിയോ വഴി ഹുയാങ്ഷുവിലേക്ക് , ഏഷ്യാഡിലെ കിതപ്പ് ഒളിമ്പിക്‌സില്‍ കുതിപ്പാകണം (കുര്യന്‍ പാമ്പാടി)ജക്കാര്‍ത്തയില്‍ നിന്നു ടോക്കിയോ വഴി ഹുയാങ്ഷുവിലേക്ക് , ഏഷ്യാഡിലെ കിതപ്പ് ഒളിമ്പിക്‌സില്‍ കുതിപ്പാകണം (കുര്യന്‍ പാമ്പാടി)ജക്കാര്‍ത്തയില്‍ നിന്നു ടോക്കിയോ വഴി ഹുയാങ്ഷുവിലേക്ക് , ഏഷ്യാഡിലെ കിതപ്പ് ഒളിമ്പിക്‌സില്‍ കുതിപ്പാകണം (കുര്യന്‍ പാമ്പാടി)ജക്കാര്‍ത്തയില്‍ നിന്നു ടോക്കിയോ വഴി ഹുയാങ്ഷുവിലേക്ക് , ഏഷ്യാഡിലെ കിതപ്പ് ഒളിമ്പിക്‌സില്‍ കുതിപ്പാകണം (കുര്യന്‍ പാമ്പാടി)ജക്കാര്‍ത്തയില്‍ നിന്നു ടോക്കിയോ വഴി ഹുയാങ്ഷുവിലേക്ക് , ഏഷ്യാഡിലെ കിതപ്പ് ഒളിമ്പിക്‌സില്‍ കുതിപ്പാകണം (കുര്യന്‍ പാമ്പാടി)ജക്കാര്‍ത്തയില്‍ നിന്നു ടോക്കിയോ വഴി ഹുയാങ്ഷുവിലേക്ക് , ഏഷ്യാഡിലെ കിതപ്പ് ഒളിമ്പിക്‌സില്‍ കുതിപ്പാകണം (കുര്യന്‍ പാമ്പാടി)ജക്കാര്‍ത്തയില്‍ നിന്നു ടോക്കിയോ വഴി ഹുയാങ്ഷുവിലേക്ക് , ഏഷ്യാഡിലെ കിതപ്പ് ഒളിമ്പിക്‌സില്‍ കുതിപ്പാകണം (കുര്യന്‍ പാമ്പാടി)ജക്കാര്‍ത്തയില്‍ നിന്നു ടോക്കിയോ വഴി ഹുയാങ്ഷുവിലേക്ക് , ഏഷ്യാഡിലെ കിതപ്പ് ഒളിമ്പിക്‌സില്‍ കുതിപ്പാകണം (കുര്യന്‍ പാമ്പാടി)ജക്കാര്‍ത്തയില്‍ നിന്നു ടോക്കിയോ വഴി ഹുയാങ്ഷുവിലേക്ക് , ഏഷ്യാഡിലെ കിതപ്പ് ഒളിമ്പിക്‌സില്‍ കുതിപ്പാകണം (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക