Image

ട്രാഫിക്ക് നിയമലംഘനത്തിന് പിടികൂടിയ യുവമിഥുനങ്ങളുടെ വിവാഹത്തിന് സാക്ഷിയാകേണ്ടിവന്നത് ഷെറിഫിന്

പി.പി. ചെറിയാന്‍ Published on 08 September, 2018
ട്രാഫിക്ക് നിയമലംഘനത്തിന് പിടികൂടിയ യുവമിഥുനങ്ങളുടെ വിവാഹത്തിന് സാക്ഷിയാകേണ്ടിവന്നത് ഷെറിഫിന്
മിയാമി(ഫ്‌ളോറിഡ): അമിത വേഗതയില്‍ ഓടിച്ച കാറിനെ പിന്തുടര്‍ന്ന് പോലീസ് പുറകെ എത്തിയപ്പോള്‍, വാഹനം മാറ്റിനിറുത്തി പുറത്തിറങ്ങിയത് ഒരു യുവാവും യുവതിയും.

അമിതവേഗതയില്‍ ഓടിച്ചതിനെ കുറിച്ചു എന്തെങ്കിലും പറയാനുണ്ടോ എന്ന്  പോലീസ് ഉദ്യോഗസ്ഥന്‍ യുവാവിനോട് ചോദിച്ചു.

കെന്നത്ത് എന്ന യുവാവ് കാറില്‍നിന്നും പുറത്തിറങ്ങിയത് കൈയ്യില്‍ ഒരു വെഡിംഗ് റിംഗുമായിട്ടായിരന്നു. മുട്ടില്‍ മേല്‍ നിന്നുകൊണ്ട് ഒരു അപേക്ഷ. ഈ യുവതിയെ മോതിരം അണിയിച്ചു വിവാഹ നിശ്ചയം നടത്തുന്നതിന് എന്നെ സഹായിക്കണം. ചോദ്യം കേട്ടു പകച്ചു നിന്ന യുവതി സമ്മതിക്കാം എന്ന് പറഞ്ഞതോടെ, യുവാവ് മോതിരം യുവതിയുടെ കൈവിരലില്‍ അണിയിച്ചു. ഇതിന് സാക്ഷിയായി വാഹനം സ്‌റ്റോപ് ചെയ്ത പോലീസുകാരനും.

ഒടുവില്‍ ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്നിട്ടാണ് ടിക്കറ്റ് നല്‍കാതെ വിട്ടയച്ചത്. മിയാമി പോലീസ് സ്‌പോക്ക്മാന്‍ ഏണസ്‌റ്റൊ റോഡ്രീഗ്‌സാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

ട്രാഫിക്ക് നിയമലംഘനത്തിന് പിടികൂടിയ യുവമിഥുനങ്ങളുടെ വിവാഹത്തിന് സാക്ഷിയാകേണ്ടിവന്നത് ഷെറിഫിന്
ട്രാഫിക്ക് നിയമലംഘനത്തിന് പിടികൂടിയ യുവമിഥുനങ്ങളുടെ വിവാഹത്തിന് സാക്ഷിയാകേണ്ടിവന്നത് ഷെറിഫിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക