Image

ശബരിമല സന്നിധാനത്തില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു

Published on 08 September, 2018
ശബരിമല സന്നിധാനത്തില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു

ശബരിമല:  ശബരിമല സന്നിധാനത്തില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. സന്നിധാനത്തേക്ക്‌ പമ്‌ബയില്‍ നിന്നും വൈദ്യുതി എത്തിച്ചിരുന്ന 11 കെ.വി ലൈന്‍ പ്രളയത്തില്‍ തകര്‍ന്നിരുന്നു. വെള്ളിയാഴ്‌ച രാത്രി 10.30 മണിയോടെയാണ്‌ വൈദ്യുതി വിതരണം പുന: സ്ഥാപിച്ചത്‌. .

പമ്‌ബാനദിക്ക്‌ കുറുകെ പുതുതായി ലൈന്‍ വലിച്ചാണ്‌ സന്നിധാനത്താല്‍ വൈദ്യുതി എത്തിച്ചത്‌.
ഇതോടെ സന്നിധാനത്തെ 38 ട്രാന്‍സ്‌ഫോര്‍മറുകളും ചാര്‍ജ്‌ ചെയ്‌തു. സന്നിധാനം, തീര്‍ത്ഥാടനപാത എന്നിവിടങ്ങളിലെ വഴിവിളക്കുകളും പുന:സ്ഥാപിച്ചിട്ടുണ്ട്‌.

പമ്‌ബയില്‍ മണപ്പുറം ഭാഗത്തു വഴിവിളക്കുകള്‍ പുനഃസ്ഥാപിക്കുന്ന ജോലികള്‍ തുടരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക