Image

യുവാവിന്റ മൃതദേഹം ബസിനടിയില്‍ കൊന്നു തള്ളിയ നിലയില്‍ കണ്ടെത്തി

Published on 08 September, 2018
യുവാവിന്റ മൃതദേഹം ബസിനടിയില്‍ കൊന്നു തള്ളിയ നിലയില്‍ കണ്ടെത്തി


കൊച്ചി: മൂവാറ്റ്‌പുഴ കെ.എസ്‌.ആര്‍.ടി.സി സ്റ്റാന്റിന്‌ സമീപം 130 ജംഗ്‌ഷന്‍ ബൈപാസ്‌ റോഡില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന ബസിന്റെ അടിയില്‍ യുവാവിന്റ മൃതദേഹം കണ്ടെത്തി. മാറാടി പൊട്ടേ കണ്ടത്തില്‍ ഫക്കീര്‍ റാവുത്തറുടെ മകന്‍ പി.പി.അഷ്‌റഫാണ്‌ കൊല്ലപ്പെട്ടത്‌. കൊലപ്പെടുത്തി കൊണ്ടു തള്ളിയതാണെന്ന്‌ സംശയിക്കുന്നു.

റോഡില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന്‌ താഴെയാണ്‌ മൃതദേഹം കണ്ടത്‌. പുലര്‍ച്ചെ 4 ന്‌ ബസ്‌ പരിശോധനക്കെത്തിയ ജീവനക്കാരനാണ്‌ മൃതദേഹം കണ്ടത്‌. വയറിന്റെ വലത്‌ ഭാഗത്ത്‌ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.

മത്സ്യ വില്‍പ്പനയും ആക്രി വ്യാപാരവും ചെയ്‌തിരുന്ന യുവാവാണ്‌ കൊല്ലപ്പെട്ടത്‌. ഉത്സവപ്പറമ്പുകളിലും പൊതുപരിപാടികളിലും റോഡില്‍ വലിയ ചിത്രങ്ങള്‍ വരച്ചും ഇയാള്‍ പണം സമ്പാദിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക