Image

തിരുവനന്തപുരത്തുനിന്ന്‌ മാലദ്വീപിലേക്ക്‌ പോയ വിമാനം നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങി

Published on 08 September, 2018
തിരുവനന്തപുരത്തുനിന്ന്‌ മാലദ്വീപിലേക്ക്‌ പോയ വിമാനം നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങി
മാലി: തിരുവനന്തപുരത്തുനിന്ന്‌ മാലദ്വീപിലേക്ക്‌ പോയ എയര്‍ ഇന്ത്യ വിമാനം അവിടുത്തെ വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങി. വെലാന രാജ്യാന്തര വിമാനത്താവളത്തിലാണ്‌ സംഭവം. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തു.

എയര്‍ബസ്‌ എ 320 നിയോ വിമാനമാണ്‌ തെറ്റായി ലാന്‍ഡുചെയ്‌തതെന്ന്‌ എയര്‍ഇന്ത്യ അധികൃതര്‍ പ്രസ്‌താവനയില്‍ അറിയിച്ചു. നൂറിലേറെ യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക്‌ സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ്‌ സംഭവിച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക