Image

പ്രളയക്കെടുതി വിലയിരുത്താന്‍ ലോക ബാങ്ക്‌ സംഘം അടുത്തയാഴ്‌ച കേരളത്തില്‍

Published on 08 September, 2018
പ്രളയക്കെടുതി വിലയിരുത്താന്‍  ലോക ബാങ്ക്‌ സംഘം അടുത്തയാഴ്‌ച കേരളത്തില്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതി വിലയിരുത്താന്‍ ലോക ബാങ്ക്‌ സംഘം അടുത്തയാഴ്‌ച കേരളത്തിലെത്തും. 20 അംഗ സംഘമാണ്‌ എത്തുന്നത്‌. കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചെന്നും വിശദമായ വിലയിരുത്തല്‍ നടത്തുമെന്നും ലോക ബാങ്ക്‌ അറിയിച്ചു.

അതേസമയം പ്രളയബാധിത പ്രദേശങ്ങളില്‍ ഭൂജലനിരപ്പു ക്രമാതീതമായി താഴുന്നതു സംബന്ധിച്ച്‌ പഠനം നടത്താന്‍ കോഴിക്കോട്‌ ആസ്ഥാനമായ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ മാനേജ്‌മെന്റും (സിഡബ്ല്യുആര്‍ഡിഎം) തീരുമാനിച്ചു.

സംസ്ഥാനത്തെ അണക്കെട്ടുകളിലും വേമ്‌ബനാട്ടു കായലിലും ഉള്‍പ്പെടെ ജലാശയങ്ങളിലെ ജലനിരപ്പു താഴുന്ന സാഹചര്യത്തിലാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക