Image

ഗഗന്‍യാന്‍' ദൗത്യത്തിന്റെ സ്‌പേസ്‌ സ്യൂട്ട്‌ ഐഎസ്‌ആര്‍ഒ പ്രദര്‍ശിപ്പിച്ചു

Published on 08 September, 2018
ഗഗന്‍യാന്‍' ദൗത്യത്തിന്റെ സ്‌പേസ്‌ സ്യൂട്ട്‌ ഐഎസ്‌ആര്‍ഒ പ്രദര്‍ശിപ്പിച്ചു

ബംഗളൂരു:  2022ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ ഉദ്ദേശിച്ചു രാജ്യം വികസിപ്പിക്കുന്ന 'ഗഗന്‍യാന്‍' ദൗത്യത്തിന്റെ സ്‌പേസ്‌ സ്യൂട്ട്‌ ഐഎസ്‌ആര്‍ഒ പ്രദര്‍ശിപ്പിച്ചു. ബംഗളൂരുവില്‍ നടന്ന സ്‌പെയ്‌സ്‌ എക്‌സ്‌പോയില്‍ ഇതിനൊപ്പം ക്രൂ മോഡല്‍ കാപ്‌സ്യൂള്‍, ക്രൂ എസ്‌കേപ്‌ മോഡല്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു.

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ്‌ സെന്ററിലാണ്‌ സ്‌പേസ്‌ സ്യൂട്ട്‌ വികസിപ്പിച്ചത്‌. രണ്ടുവര്‍ഷത്തെ ഗവേഷണഫലമാണ്‌ ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്‌. 60 മിനിറ്റ്‌ പ്രവര്‍ത്തനദൈര്‍ഘ്യമുള്ള ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ വഹിക്കാനുള്ള കഴിവ്‌ ഇതിനുണ്ട്‌.

ആകെ മൂന്നെണ്ണമാണ്‌ വികസിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്‌. ഇതില്‍ രണ്ടെണ്ണം വികസിപ്പിച്ചുകഴിഞ്ഞു.
ബഹിരാകാശത്തേക്കുള്ള രാജ്യത്തിന്റെ ആദ്യ ദൗത്യമാണ്‌ ഗഗന്‍യാനിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്‌. 10000 കോടി രൂപയാണ്‌ ഇതിന്റെ ചെലവ്‌. ജിഎസ്‌എല്‍വി മാര്‍ക്ക്‌ 3 ആണ്‌ ഇതിന്റെ വിക്ഷേപണവാഹനം. മൂന്നു ദിവസം മുതല്‍ ഒരാഴ്‌ച വരെ യാത്രികര്‍ ബഹിരാകാശത്ത്‌ ചെലവഴിക്കും.

ബഹിരാകാശ യാത്രികര്‍ ക്രൂ മോഡല്‍ ക്യാപ്‌സ്യൂളിലാണ്‌ വസിക്കുന്നത്‌. കടുത്ത ചൂടില്‍നിന്നു യാത്രികര്‍ക്കു സംരക്ഷണമേകുന്ന താപകവചമാണിത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക