Image

ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ്‌ ആവശ്യപ്പെട്ട്‌ കന്യാസ്‌ത്രീകള്‍ ഹൈക്കോടതിക്ക്‌ മുന്നില്‍ സമരത്തില്‍

Published on 08 September, 2018
ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ  അറസ്റ്റ്‌ ആവശ്യപ്പെട്ട്‌ കന്യാസ്‌ത്രീകള്‍ ഹൈക്കോടതിക്ക്‌ മുന്നില്‍ സമരത്തില്‍
കൊച്ചി: ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ ലൈംഗിക പീഡനപരാതിയില്‍ സഭയും സര്‍ക്കാരും കൈവിട്ടെന്ന്‌ ആരോപിച്ച്‌ കുറവിലങ്ങാട്‌ മഠത്തിലെ കന്യാസ്‌ത്രീകള്‍ ആഹ്വാനം ചെയ്‌ത സമരം ആരംഭിച്ചു. കൊച്ചി ഹൈക്കോടതി ജംഗ്‌ഷനിലാണ്‌ സമരം നടക്കുന്നത്‌.

ജോയിന്റ്‌ ക്രിസ്‌ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട്‌ മഠത്തിലെ കന്യാസ്‌ത്രീകളാണ്‌ സത്യഗ്രഹസരത്തിനിറങ്ങുന്നത്‌. ആരും സംരക്ഷിക്കാനില്ലെന്നും ഇരയായ കന്യാസ്‌ത്രീയൊടൊപ്പം ഉറച്ചുനില്‍ക്കുമെന്നും കന്യാസ്‌ത്രീകള്‍ പറഞ്ഞിരുന്നു.

കൊച്ചി ഹൈക്കോടതി ജങ്‌ഷനില്‍ പ്രതിഷേധ ധര്‍ണ നടത്താന്‍ കന്യാസ്‌ത്രീകള്‍ കുറവിലങ്ങാടുനിന്ന്‌ എട്ടുമണിയോടെ പുറപ്പെട്ടിരുന്നു. സഭാ നേതൃത്വം ഇടപെട്ട്‌ വിഷയത്തില്‍ തീരുമാനമുണ്ടാക്കുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ കന്യാസ്‌ത്രീകളുടെ പ്രതീക്ഷ. എന്നാല്‍ സഭാനേതൃത്വം പരാതി അവഗണിച്ചതോടെ അവര്‍ നിയമസംവിധാനത്തെ സമീപിച്ചു.

നിയമസംവിധാനം നടത്തിയ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കന്യാസ്‌ത്രീകള്‍ക്ക്‌ പരാതിയുണ്ടായിരുന്നില്ല. എന്നാല്‍ ബിഷപ്പിന്റെ അറസ്റ്റ്‌ വൈകുന്നു എന്ന്‌ മനസ്സിലാക്കിയതോടെയാണ്‌ കന്യാസ്‌ത്രീകള്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തുന്നത്‌.

പീഡനത്തിന്‌ ഇരയായ കന്യാസ്‌ത്രീ ഉള്‍പ്പെടെ ഒമ്‌ബതുപേരാണ്‌ കുറവിലങ്ങാട്‌ മഠത്തിലുണ്ടായിരുന്നത്‌. ഇതില്‍ ഒരാള്‍ തിരുവസ്‌ത്രം നേരത്തെ ഉപേക്ഷിച്ചു. ഇരയായ കന്യാസ്‌ത്രീ ഉള്‍പ്പെടെ ആറുപേര്‍ ബിഷപ്പിന്‌ എതിരായ നിലപാട്‌ സ്വീകരിച്ചിരിക്കുന്നവരാണ്‌.



ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ  അറസ്റ്റ്‌ ആവശ്യപ്പെട്ട്‌ കന്യാസ്‌ത്രീകള്‍ ഹൈക്കോടതിക്ക്‌ മുന്നില്‍ സമരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക