Image

വരാനിരിക്കുന്ന വരള്‍ച്ച: നിരീക്ഷണങ്ങളോട്‌ പ്രതികരിച്ച്‌ മുരളി തുമ്മാരുകുടി

Published on 08 September, 2018
വരാനിരിക്കുന്ന വരള്‍ച്ച:  നിരീക്ഷണങ്ങളോട്‌ പ്രതികരിച്ച്‌   മുരളി തുമ്മാരുകുടി

കൊച്ചി: കേരളത്തില്‍ പുഴകളിലും കിണറുകളിലും അതിവേഗം ജലനിരപ്പ്‌ താഴുന്നതുമായി ബന്ധപ്പെട്ടുള്ള നിരീക്ഷണങ്ങളോട്‌ പ്രതികരിച്ച്‌ യു എന്‍ എന്‍വയോണ്‍മെന്റ്‌ പ്രോഗ്രാം അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഫേസ്‌ബുക്കിലൂടെയാണ്‌ മരളി തുമ്മാരുകുടി പ്രതികരണവുമായി രംഗത്തെത്തിയത്‌.

കേരളത്തില്‍ സാധാരണയില്‍ കവിഞ്ഞ്‌ ഒരു വരള്‍ച്ചയ്‌ക്ക്‌ സാധ്യതയില്ലെന്നും അതേസമയം പ്രായോഗിക ജലക്ഷാമത്തിന്‌ സാധ്യതയുണ്ടെന്നും തുമ്മാരുകുടി എഴുതുന്നു.

ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വരാനിരിക്കുന്ന വരള്‍ച്ച?

ഇനി വരാന്‍ പോകുന്നത്‌ വരള്‍ച്ചയാണെന്ന്‌ വാട്ട്‌സ്‌ആപ്പ്‌ ശാസ്‌ത്രങ്ങള്‍ വരുന്നുണ്ട്‌. അടുത്ത മാസങ്ങളില്‍ വരള്‍ച്ച ഉണ്ടാവില്ല എന്ന്‌ ഒരു ശാസ്‌ത്രജ്ഞന്‍ എന്ന നിലയില്‍ ഞാന്‍ പറയില്ല. അതേ സമയം ഒരു പെരുമഴ ഉണ്ടായത്‌ കൊണ്ട്‌ അടുത്ത മാസങ്ങളില്‍ വരള്‍ച്ച ഉണ്ടാകുമെന്ന്‌ പറയാന്‍ മാത്രം ശാസ്‌ത്രം വളര്‍ന്നിട്ടും ഇല്ല.
അതുകൊണ്ട്‌ സാധാരണയില്‍ അധികമായി ഒരു വരള്‍ച്ചക്ക്‌ ഈ വര്‍ഷം സാധ്യത ഞാന്‍ കാണുന്നില്ല. വരള്‍ച്ച ഉണ്ടാകുമോ എന്ന്‌ വരും മാസങ്ങളില്‍ അറിയാം.

അതേ സമയം കേരളത്തില്‍ വെള്ളത്തിന്‌ പ്രായോഗികമായി ക്ഷാമം ഉണ്ടാകാന്‍ സാധ്യത ഉണ്ട്‌. കേരളത്തിലെ അനവധി കിണറുകളില്‍ വെള്ളത്തിന്റെ ലെവല്‍ താഴ്‌ന്നു പോകുന്നതുകൊണ്ടാണ്‌ ഇത്‌ സംഭവിക്കാന്‍ പോകുന്നത്‌. ഇത്‌ എന്ത്‌ പ്രകൃതി പ്രതിഭാസം ആണ്‌?.

കേരളത്തിലെ പുഴകളിലേക്ക്‌ വെള്ളം ഒഴുകിവരുന്ന സ്ഥലങ്ങളില്‍ ഉള്ള കിണറുകളിലും കുളങ്ങളിലും കാണുന്ന ജലനിരപ്പ്‌ ഏത്‌ പുഴയിലേക്കാണോ വെള്ളം ഒഴുകിയെത്തുന്നത്‌ അതിലെ ജലനിരപ്പും ആയി ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌. പുഴയിലെ ജലനിരപ്പ്‌ താഴുമ്‌ബോള്‍ നമ്മുടെ കിണറിലെയും കുളത്തിലേയും ജലനിരപ്പും താഴും.

ഈ തവണത്തെ മഴക്ക്‌ വളരെ പ്രധാനമായ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്‌. അതിവേഗതയില്‍ കല്ലും മണലും ഉള്‍പ്പെട്ട വെള്ളം ആണ്‌ പുഴയിലൂടെ കുത്തി ഒഴുകി വന്നത്‌. ഇങ്ങനെ വരുന്ന വെള്ളം പുഴയുടെ തന്നെ അടിത്തട്ടില്‍ മണ്ണൊലിപ്പ്‌ ഉണ്ടാക്കും, പുഴയുടെ ആഴം കൂടും. ഒറ്റയടിക്ക്‌ നോക്കുമ്‌ബോള്‍ പുഴ പഴയ പുഴയാണെന്നും അതിലെ ജല നിരപ്പ്‌ കുറഞ്ഞു എന്നും നമുക്ക്‌ തോന്നും.

പുഴകളില്‍ പാലങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ പില്ലറില്‍ നോക്കിയാല്‍, അല്ലെങ്കില്‍ പുഴയിലേക്ക്‌ കെട്ടിയിറക്കിയ സ്‌റ്റെപ്പുകള്‍ ഉണ്ടെങ്കില്‍, പുഴയുടെ നിരപ്പ്‌ താഴുന്നത്‌ മനസിലാക്കാം. നമ്മുട കിണറുകളിലേയും കുളത്തിലെയും ജലനിരപ്പ്‌ പുഴയിലെ ജലനിരപ്പിന്റെ കുറവിന്‌ ആനുപാതികമായി താഴുകയും ചെയ്യും. ഇതാണ്‌ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.

നിങ്ങളുടെ കിണറിലെ ജല നിരപ്പ്‌ താഴ്‌ന്നിട്ടുണ്ടെങ്കില്‍ ആവശ്യത്തിന്‌ മഴ ലഭിക്കാതെ ഇത്‌ തിരിച്ചു വരില്ല. കിണറിലെ അടിത്തട്ടിന്‌ താഴെ വെള്ളം പോയിട്ടുണ്ടെങ്കില്‍ കിണറിന്റെ ആഴം കൂട്ടുകയല്ലാതെ വേറെ മാര്‍ഗ്ഗം ഇല്ല.

പുഴയുടെ ആഴം അത്ര അധികം വര്‍ദ്ധിച്ചിരിക്കാന്‍ വഴിയില്ലാത്തതിനാല്‍ ഒന്നോ രണ്ടോ മീറ്ററില്‍ അധികം ഈ വെള്ളത്തിന്റെ താഴ്‌ച ഉണ്ടാകില്ല. പുഴയില്‍ നിന്നും അകന്ന പ്രദേശങ്ങളിലോ, പുഴ വേഗത്തിലോ കലങ്ങിയോ ഒഴുകാത്ത പ്രദേശങ്ങളിലോ ഇതൊരു പ്രശ്‌നമാകാനും വഴിയില്ല. തുമ്മാരുകുടി എഴുതുന്നു.

Join WhatsApp News
ചുമ്മാതിരി 2018-09-08 07:11:48

ഒന്ന് ചുമ്മാതെ ഇരിക്ക് തുംമാരെ

പറഞ്ഞു പറഞ്ഞു കുടി വെള്ളംകുടി കുടിപ്പിക്കില്ല അല്ലേ  

ഒരു .....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക