Image

പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ പരാതി നല്‍കും

Published on 08 September, 2018
പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ പരാതി നല്‍കും
കൊച്ചി: കന്യാസ്ത്രീയുടെ കുടുംബം പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ നിയമസഭാ സ്പീക്കര്‍ക്കും പോലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കും.

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് എം.എല്‍.എ നടത്തിയത്. ഇരയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം പാടില്ലെന്ന് നിയമം പോലും പറയുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. ധര്‍ണയില്‍ പങ്കെടുത്ത കന്യാസ്ത്രീകളെക്കുറിച്ച് പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബം ദേശീയ വനിതാ കമ്മീഷനടക്കം പരാതി നല്‍കാന്‍ ഒരുങ്ങുന്നത്
Join WhatsApp News
പെരുച്ചാഴി സിംഹം 2018-09-08 15:29:24

തുരപ്പനെ എലി ആക്കി; എലിയെ പൂച്ച ആക്കി

പൂച്ചയെ പുലി ആക്കി, പുലിയെ സിംഹം ആക്കി

ഇവനെ എഴുന്നള്ളിച്ചു കൊണ്ട് നടന്ന വിവരംകെട്ട

മലയാളികള്‍ എവിടെ?

പെരുച്ചാഴികള്‍ 

നീതിക്കുവേണ്ടി ദാഹിക്കുന്നവര്‍ 2018-09-08 16:13:45
കന്യാസ്ത്രീകളുടെ സമരം.

നീതിക്കുവേണ്ടിയുള്ള നിലവിളിയാണത്. സഭാപ്രസിദ്ധീകരണങ്ങൾ വായിച്ച് ശാലോം ടിവി കണ്ട് മുഖ്യധാരാ ജീവിതത്തിൽ നിന്നും ഏറെ യകലെ അടഞ്ഞ ഒരു ഘടനക്കുള്ളിൽ നിന്നും അവർ പ്ലക്കാർഡുകളേന്തി സമരത്തിനിറങ്ങിയത് സമാനതകളില്ലാത്ത സഹനങ്ങളുടെ ബാക്കിയാണ്.

അവർക്കു വേണ്ടി വാദിക്കാൻ ഫെമിനിസ്റ്റുകളില്ല..
അവർക്കൊപ്പം ഹാഷ് ടാഗുകൾ ഇല്ല.
കേരളത്തിലെയോ കേന്ദ്രത്തിലെ യോവനിത കമ്മീഷൻ സ്വമേധയാ കേസെടുക്കില്ല..! എന്തിനു തിരിഞ്ഞു നോക്കില്ല..
അവർ തനിച്ചാണ്.. ! സഭ അവരെ വഞ്ചിച്ചു.. സർക്കാർ അവരെ ഒറ്റിക്കൊടുത്തു..
നിയമ സംവിധാനങ്ങൾ നിഷ്ക്രിയമായിരിക്കുന്നു..
ഭരണ പ്രതിപക്ഷ നേതൃത്വങ്ങൾ ലജ്ജാകരമായ മൗനം തുടരുന്നു..!
അവർക്കൊപ്പം... അവരുടെ അന്യാദൃശ്യമായ വേദനകൾക്കൊപ്പം.!

https://www.facebook.com/News18Kerala/videos/220672024626363

Bettymol Mathew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക