Image

ഷെറിന്‍ കേസ്: പ്രതികള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാനാവില്ല; വെസ്ലിയുടെ മാതാപിതാക്കള്‍ക്ക് എതിരെയും നടപടി

Published on 08 September, 2018
ഷെറിന്‍ കേസ്: പ്രതികള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാനാവില്ല; വെസ്ലിയുടെ മാതാപിതാക്കള്‍ക്ക് എതിരെയും നടപടി
ന്യു ഡല്‍ഹി: ഡാലസില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യുസ് കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന വളര്‍ത്തു പിതാവ് വെസ്ലി മാത്യൂസ്, വളര്‍ത്തു മാതാവ് സിനി മാത്യൂസ്, എന്നിവരുടെ ഓവര്‍സീസ് സിറ്റിസന്‍ഷിപ് ഓഫ് ഇന്ത്യ കാര്‍ഡ് (ഒ.സി.ഐ) ഹൂസ്റ്റന്‍ കോണ്‍സുലേറ്റ് റദ്ദാക്കുമെന്നു ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

ഇതിനു പുറമെ കൊച്ചിയിലുള്ള വെസ്ലിയുടെ മാതാപിതാക്കള്‍ക്ക് അമേരിക്കക്കു വരുന്നതിനുള്ള സാധ്യതയും തടയും. ഇരുവരും ഇന്ത്യന്‍ പൗരന്മാരാണ്.

വെസ്ലിയേയും ഭാര്യയേയും സഹായിച്ചു എന്ന് പറഞ്ഞു ഡാലസിലുള്ള ചില സുഹ്രുത്തുക്കളുടെ ഒ.സി.ഐ. കാര്‍ഡ് റദ്ദാക്കുമെന്നും കോണ്‍സുലേറ്റ് നോട്ടീസ് നല്കി.

ഒരിക്കലും ഇന്ത്യ സന്ദര്‍ശിക്കാന്‍ പറ്റാത്ത രീതിയില്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുവനാണു കോണ്‍സുലേറ്റിന്റെ നീക്കമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷിതത്വത്തെയും അമേരിക്കയുമായുള്ള ബന്ധത്തേയും സംഭവം ബാധിച്ചുവെന്നാണു അധിക്രുതര്‍ പറയുന്നത്.

'എന്തെങ്കിലും ചെയ്‌തേ പറ്റൂ. ഇത് ശിക്ഷിക്കപ്പെടാതെ പോകരുത്' എന്ന് അധിക്രുതരുടെ നോട്ടില്‍ പറയുന്നു.

ഇതേത്തുടര്‍ന്നു ചില സുഹ്രുത്തുക്കളെ കോണ്‍സുലേറ്റിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്തു.എന്നാല്‍ സംഭവത്തെപറ്റി മറ്റുള്ളവരെപ്പോലുള്ള കേട്ടറിവല്ലാതെ മറ്റൊന്നും തങ്ങള്‍ക്കും അറിവില്ലെന്നവര്‍ പറഞ്ഞു. കുട്ടിയെ ദത്തെടൂത്ത് കൊണ്ടു വന്നപ്പോഴാണു അക്കാര്യവും അറിയുന്നത്. വെസ്ലിയുടെ വീട് വില്‍ക്കുന്നത് സംബധിച്ച് ചുമതലപ്പെടുത്തിയിരുന്നു. അതിനാല്‍ കൂടുതലും ഒരു പ്രൊഫഷനല്‍ ബന്ധമാണു ഉണ്ടായിരുന്നത്.

വെസ്ലിക്കെതിരെ കേസ് നടത്തുന്ന ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയും സുഹ്രുത്തുക്കള്‍ക്ക് അനുകൂലമായി കത്തു നല്കി. കേസുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡി.എ. വ്യക്തമാക്കി. പക്ഷീ് അതുംകോണ്‍സുലേറ്റ് അംഗീകരിക്കാന്‍ തയ്യാറായില്ല.

അതിനു ശേഷം ഒ.സി.ഐ. കാര്‍ഡ് റദ്ദ് ചെയ്യുമെന്നും മറ്റും കാട്ടി സുഹ്രുത്തൂക്കള്‍ക്ക് നോട്ടീസ് വന്നു. അവര്‍ അത് ഡല്‍ ഹി ഹൈ കൊടതിയില്‍ ചോദ്യം ചെയ്തു.

കോണ്‍സുലേറ്റിന്റെ ഉത്തരവ് അവ്യക്തമാണെന്നു ഒറ്റ വായനയില്‍ തന്നെ ബോധ്യമായെന്നു ജസ്റ്റിസ് വിഭു ബക്രുവിന്റെ ഉത്തരവില്‍ പറയുന്നു. ആദ്യത്തെ മൂന്നു പാരഗ്രാഫ് വായിച്ചാല്‍ അതൊരു തീരുമാനമെന്ന് തോന്നും. അവസാനത്തെ പാരഗ്രാഫുകള്‍ നോക്കിയാല്‍ അതൊരു ഷോ കോസ് നോട്ടീസ് ആണെന്നു തോന്നും. അതിനര്‍ഥം വ്യക്തമായി ചിന്തിക്കാതെ നല്കിയ നോട്ടീസ് ആണിതെന്നാണ്. ഈ കാരണം കൊണ്ടു തന്നെ ഈ ഉത്തരവ് റദ്ദാക്കാം-കോടതി പറഞ്ഞു.

വിശദീകരണം നല്കാന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകനു അഞ്ചു ദിവസത്തെ സമയം നല്കി.
ഈ മാസം അഞ്ചിനു സര്‍ക്കാര്‍ കോണ്‍സല്‍ മറുപടി നല്കി. ഇത് വെറുമൊരു നോട്ടീസ്സ് മാത്രമാണെന്നും ഉത്തരവല്ലെന്നും കോടതിയെ അറിയിച്ചു.

തീരുമാനം എടുത്ത രീതിയിലാണു നോട്ടീസ് എന്നും എന്നാല്‍ ഒ.സി.ഐ. കാര്‍ഡ് റദ്ദാക്കുമെന്നു പറയാന്‍ കാരണമൊന്നും കാണിച്ചിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കോടതി കോണ്‍സുലേറ്റിന്റെ ഉത്തരവ് റദ്ദാക്കി.

ഇനി ഏതെങ്കിലും കാരണത്താല്‍ ഒ.സി.ഐ. കാര്‍ഡ് റദ്ദാക്കണമെന്നുണ്ടെങ്കില്‍ വ്യക്തമായ ഷോ കോസ് നോട്ടീസ് നല്കണമെന്നു കോടതി ഉത്തരവിട്ടു.അതിനുള്ള വ്യക്തമായ കാരണങ്ങളും കാണിക്കണം. തീരുമാനമെടുക്കാന്‍ ഉപയോഗിക്കുന്ന വസ്തുതകള്‍ അവരെ അറിയിക്കണം. മറുപടി ബോധിപ്പിക്കാന്‍ അവര്‍ക്ക് പുര്‍ണമായ അവസരം നല്കണം-കോടതി വ്യക്തമാക്കി. 
Join WhatsApp News
observer 2018-09-08 18:54:36
ഹൂസ്റ്റന്‍ കോണ്‍സുലെറ്റിന്റെ നടപടി ശരിയോ? 10,000 മൈല്‍ അകലെ താമസിക്കുന്ന മാതാപിതാക്കള്‍ പ്രായപൂര്‍ത്തിയായ മക്കളുടെ പ്രവത്തനത്തിനു ഉത്തരവാദിയോ?
അതു പോലെ സഹായിച്ച സുഹ്രുത്തുക്കള്‍ എന്തു പിഴച്ചു? ഒരാള വിഷമാവസ്ഥയില്‍ ആകുമ്പോള്‍ സഹായിക്കുന്നതു തെറ്റോ? അവര്‍ക്കു കുറ്റക്രുത്യത്തില്‍ ഒരു പങ്കുമില്ലെന്നു എല്ലാവര്‍ക്കും അറിയാം.
ഹുസ്റ്റന്‍ കോണ്‍സുലേറ്റില്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഒ.സി.ഐ. കാര്‍ദ് റദ്ദാക്കാന്‍ ഇറങ്ങുന്നതെന്താണ്? 

keralite 2018-09-08 21:01:41
This is moral policing. It should be opposed. Consulate has no business to involve in a crime committed here. The law of the land will deal with it
നാരദന്‍ ദാല്ലസ് 2018-09-08 21:50:03
ആര്‍ക്കാണ്‌ ഇവിടെ വരട്ടു ചൊറി ഉള്ളത് ? 
കൊണ്സുലേട്ടില്‍ നിരങ്ങി മറ്റുള്ളവരെ ഉപദ്രവിക്കാന്‍ നടക്കുന്ന നിക്ര്‍ഷ്ട മിര്ഗങ്ങള്‍. ഇ കേസ് ഇത്രയും നാറ്റിച്  മിടുക്കന്‍ കളിക്കുന്ന ....
we know who they are, they were holding vigil, protest, prayer to influence the case. The law of the land where the crime occured will take care it.
Consulate has no authority to cancel their OCI. 
who are the nasty idiots behind this?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക