Image

പ്രളയബാധിതര്‍ക്ക് സഹായമേകാന്‍ സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് ഗാനമേള ഒരുക്കുന്നു

ബെന്നി പരിമണം Published on 08 September, 2018
പ്രളയബാധിതര്‍ക്ക് സഹായമേകാന്‍ സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് ഗാനമേള ഒരുക്കുന്നു
ന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയബാധിതര്‍ക്ക് സാന്ത്വനമാകുവാന്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷനും, സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സും സംയുക്തമായി പ്രശസ്ത സിനിമ പിന്നണിഗായകന്‍ കെ.ജി മാര്‍ക്കോസും സംഘവും അവതരിപ്പിക്കുന്ന ക്രൈസ്തവ ഗാന സംഗീതസന്ധ്യ "ആത്മസംഗീതം 2018' ഒരുക്കുന്നു. സെപ്റ്റംബര്‍ 22-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്ററില്‍ (502 നോര്‍ത്ത് സെന്‍ട്രല്‍ ഈവ്, വാലി സ്ട്രീം, എന്‍.വൈ 11580) ആണ് ആത്മസംഗീതം നടത്തപ്പെടുക. കെ.ജി മാര്‍ക്കോസിനൊപ്പം ക്രൈസ്തവ ഗാനശാഖയിലെ പ്രശസ്ത ഗായകരായ ബിനോയ് ചാക്കോ, ജോബ് കുര്യന്‍, അന്ന ബേബി എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. ലൈവ് ഓക്കസ്ട്രയുടെ അകമ്പടിയോടുകൂടിയ ഗാനമേള ഏവരിലും ആത്മീയ സംഗീതത്തിന്റെ നവ്യാനുഭൂതി സൃഷ്ടിക്കും.

ഇതില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും കേരളത്തിലെ പ്രളയംമൂലം ഭവനം നഷ്ടപ്പെട്ട നിര്‍ധനരായ വ്യക്തികള്‍ക്ക് പുതിയ ഭവനം നിര്‍മിച്ചു നല്‍കാന്‍ ഉപയോഗിക്കും. അപ്രകാരം ഒരു ഭവനം നിര്‍മിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സിന്റെ കേരളാ റീജിയന്‍ ആരംഭിച്ചുകഴിഞ്ഞു.

ഈ പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സറായി സാബു ലൂക്കോസ് (ബ്ലൂ ഓഷ്യന്‍ വെല്‍ത്ത് സൊല്യൂഷന്‍), ഗ്രാന്റ് സ്‌പോണ്‍സറായി ജോര്‍ജ് മത്തായി (ക്രിയേറ്റീവ് ബില്‍ഡിംഗ് മാനേജ്‌മെന്റ്) എന്നിവര്‍ സഹകരിക്കുന്നു. ഡിവൈന്‍ മ്യൂസിക്, കെസിയ മെലഡീസ്, റിഥം സൗണ്ട്‌സ് എന്നിവരാണ് ഇവന്റ് ഓര്‍ഗനൈസേഴ്‌സ്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലാജി തോമസ് (516 849 0368), ജോയിമോന്‍ പി. ഗീവര്‍ഗീസ് (347 952 0710), ഫിലിപ്പ് കെ. മാത്യു (516 644 6724), റജി ജോസഫ് (201 647 3836).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക