Image

യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന അഞ്ച്‌ പ്രതികള്‍ കീഴടങ്ങി

Published on 09 September, 2018
യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന അഞ്ച്‌ പ്രതികള്‍ കീഴടങ്ങി


പെരിന്തല്‍മണ്ണ: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. അങ്ങാടിപ്പുറം വലമ്‌ബൂര്‍ സ്വദേശികളായ പാറമ്മല്‍ ഫഹദ്‌(20), പല്ലന്‍തൊടി മുഹമ്മദ്‌ ഷബിന്‍(22), പാറമ്മല്‍ മുഹമ്മദ്‌ ജുഫൈല്‍(22), തോടേങ്ങല്‍ യൂനസ്‌(27), കൊടിയാല്‍പ്പറമ്‌ബ്‌ ഷിയാസ്‌(32) എന്നിവരാണ്‌ വ്യാഴാഴ്‌ച പെരിന്തല്‍മണ്ണ പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ ടി.എസ്‌. ബിനു മുമ്‌ബാകെ കീഴടങ്ങിയത്‌.

കഴിഞ്ഞ മെയ്‌ മൂന്നിന്‌ വൈകിട്ട്‌ അഞ്ചോടെ തിരൂര്‍ക്കാട്‌ സ്വദേശിയായ ഇരുപതുകാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ചത്‌. പെരിന്തല്‍മണ്ണ പട്ടാമ്‌ബി റോഡിലെ ചായക്കടയില്‍ നിന്നും രണ്ട്‌ പേര്‍ ബലംപ്രയോഗിച്ച്‌ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന്‌ വലമ്‌ബൂരിലെ ആളൊഴിഞ്ഞ കുന്നിന്മുകളിലെത്തിച്ചായിരുന്നു മര്‍ദ്ദനം.

ഹോക്കി വടികൊണ്ടും ആണിയടിച്ച പട്ടികകൊണ്ടും മര്‍ദ്ദിച്ചു. ഇതേതുടര്‍ന്ന്‌ യുവാവിന്റെ വലത്‌ കൈയുടെ എല്ല്‌ പൊട്ടുകയും ഇടത്‌ കൈക്ക്‌ ചതവും കാലുകള്‍ക്ക്‌ ആഴത്തിലുള്ള മുറിവുമുണ്ടായി. യുവാവിന്റെ വലതുകൈക്ക്‌ ഇപ്പോഴും സ്വാധീനക്കുറവുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന്‌ ഒളിവില്‍ പോയ പ്രതികള്‍ മഞ്ചേരി സെഷന്‍സ്‌ കോടതിയിലും പിന്നീട്‌ ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്‌ബാകെ ഹാജരാവാനുള്ള ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്‌ പ്രതികള്‍ കീഴടങ്ങിയത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക