Image

പോലീസ്‌ ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ മര്‍ദിച്ച സംഭവത്തില്‍ തനിക്ക്‌ നീതി ലഭിക്കുന്നില്ലെന്ന്‌ ഗവാസ്‌കര്‍

Published on 09 September, 2018
പോലീസ്‌  ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ മര്‍ദിച്ച സംഭവത്തില്‍ തനിക്ക്‌ നീതി ലഭിക്കുന്നില്ലെന്ന്‌ ഗവാസ്‌കര്‍

തിരുവനന്തപുരം: പോലീസ്‌ ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപി സുധേഷ്‌ കുമാറിന്റെ മകള്‍ മര്‍ദിച്ച സംഭവത്തില്‍ പോസീസിന്‌ ഉഴപ്പന്‍ മട്ടെന്ന്‌ ഡ്രൈവര്‍ പറഞ്ഞു. തനിക്ക്‌ നീതി ലഭിക്കുന്നില്ലെന്നും ഉന്നതന്റെ മകളെ രക്ഷിക്കാന്‍ പോലീസ്‌ ശ്രമിക്കുന്നെന്നും ഗവാസ്‌കര്‍ ആരോപിച്ചു. സംഭവം കഴിഞ്ഞ്‌ നാളുകള്‍ ഏറെ കഴിഞ്ഞിട്ടും കേസില്‍ കൂടുതല്‍ പുരോഗതി വരുന്നില്ലെന്ന വിഷമം ഡ്രൈവര്‍ പറയുന്നു.

കേസില്‍ മൊഴിയെടുപ്പു പൂര്‍ത്തിയായിട്ടും കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്‌തര്‍ മടി കാണിക്കുകയാണ്‌. ഇതോടെ പോലീസ്‌ നീക്കം ഉന്നത ഉദ്യോഗസ്ഥന്റെ മകളെ രക്ഷിക്കാനാണെന്ന വാദം ശക്തമായി മാറുകയാണ്‌. കേസ്‌ പോലീസ്‌ അട്ടിമറിച്ചതായി ഗവാസ്‌കറുടെ കുടുംബം ആരോപിക്കുന്നു. തങ്ങള്‍ക്ക്‌ നീതി ലഭിക്കുമോയന്നെ ആശങ്കയുണ്ടെന്നും കുടുംബം വ്യക്തമാക്കി.

അതിനിടയില്‍ കേരളത്തിന്റെ ശ്രദ്ധ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഉന്നത ഉദ്യോഗസ്ഥന്റെ മകളെ രക്ഷിക്കാനുള്ള നീക്കം പോലീസ്‌ ശക്തമാക്കിയത്‌.ഇതിന്റെ ഭാഗമായി കേസില്‍ നടപടിയെടുക്കുന്നതില്‍ നിന്നും  ക്രൈംബ്രാഞ്ച്‌ ഒളിച്ചുകളി തുടരുകയാണ്‌.


നാളെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ട്‌ മൂന്നു മാസമാകും. എഡിജിപിയുടെ മകള്‍ കുറ്റക്കാരിയെന്നു കണ്ടെത്തി 90 ദിവസത്തിന്‌ ശേഷം റിപ്പോര്‍ട്ട്‌ നല്‍കിയാല്‍ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാമെന്നും അതിനുള്ള ശ്രമത്തിലാണ്‌ പോലീസ്‌ നീക്കമെന്നും ഗവാസ്‌കറുടെ കുടുംബം ആരോപിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക