Image

പെട്രോള്‍ വില 90 ലേക്ക്‌

Published on 09 September, 2018
പെട്രോള്‍ വില 90 ലേക്ക്‌


ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. മുംബൈയിലും ദല്‍ഹിയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന്‌ 90 രൂപയോടടുക്കുന്ന ഘട്ടത്തിലാണ്‌ കേന്ദ്രസര്‍ക്കാരിനെതിരെ പരിഹാസവുമായി ശിവസേന രംഗത്തെത്തിയത്‌.

ബി.ജെ.പിയുടെ അച്ഛാ ദിന്‍ ഇതാ വന്നെത്തിക്കഴിഞ്ഞുവെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. ഇതെഴുതിയ പോസ്റ്ററുകളും ദല്‍ഹിയിലേയും മുംബൈയിലേയും വിവിധയിടങ്ങളില്‍ ശിവസേന പതിപ്പിച്ചിട്ടുണ്ട്‌.

ദല്‍ഹിയില്‍ 80 രൂപയായിരുന്നു ഇന്നലെ പെട്രോളിന്‌ രേഖപ്പെടുത്തിയത്‌. ഇന്ന്‌ അത്‌ 80 രൂപ 50 പൈസായി. ഡീസലിന്‌ 10 പൈസ കൂടി 72.61 പൈസയുമായി.

മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളന്‌ 87.89 രൂപയും ഡീസലിന്‌ 77.09 രൂപയുമാണ്‌. ചെന്നൈ കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലും ഇന്ധന വില കുതിക്കുകയാണ്‌. ചെന്നൈയില്‍ ഒര ലിറ്റര്‍ പെട്രോളിന്‌ 83.66 രൂപയും കൊല്‍ക്കത്തിയല്‍ 83.39 രൂപയുമാണ്‌. ഡീസലിന്‌ 76.75 രൂപയാണ്‌ ചെന്നൈയില്‍. കൊല്‍ക്കത്തയില്‍ 75.46 രൂപയുമാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക