Image

ഡിജിപിയും ഐജിയും കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ കന്യാസ്‌ത്രീകള്‍

Published on 09 September, 2018
ഡിജിപിയും ഐജിയും കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ കന്യാസ്‌ത്രീകള്‍
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസ്‌ അട്ടമറിക്കാന്‍ ഡിജിപിയും ഐജിയും ശ്രമിക്കുന്നുവെന്ന്‌ കുറവിലങ്ങാട്‌ മഠത്തിലെ കന്യാസ്‌ത്രീകള്‍. അന്വേഷണം ക്രൈംബ്രാഞ്ചിന്‌ വിടാന്‍ ആലോചിക്കുന്നത്‌ കേസ്‌ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌. ഇപ്പോഴത്തെ അന്വേഷണസംഘത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്‌ കന്യാസ്‌ത്രീകള്‍ പറഞ്ഞു

ഡിജിപിയും ഐജിയുമാണ്‌ അറസ്റ്റ്‌ വൈകിപ്പിക്കുന്നതിന്‌ പിന്നില്‍. ഇവരുടെ നേതൃത്വത്തിലാണ്‌ കേസ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്‌. ബിഷപ്പിനെതിരായി പരമാവധി മൊഴികളും സാക്ഷികളും ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്‌. അറസ്റ്റ്‌ വൈകിപ്പിക്കുന്നതിനെതിരെ തിങ്കളാഴ്‌ച ഹൈക്കടോതിയെ സമീപിക്കുമെന്നും കന്യാസ്‌ത്രീകള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക