Image

പ്രളയജലം തടയാന്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം

Published on 09 September, 2018
പ്രളയജലം തടയാന്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം
പ്രളയജലം തടയാന്‍ അച്ചന്‍ കോവില്‍, പമ്പ, പെരിയാര്‍ നദികളില്‍ കൂടുതല്‍ അണക്കെട്ടുകള്‍ക്കുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശം. അണക്കെട്ടുകളില്‍ വെള്ളം നിറയ്ക്കുന്നതിനും തുറന്നു വിടുന്നതിനും നിലവിലുള്ള ചട്ടങ്ങള്‍ പുനപരിശോധിക്കണം. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ.

പ്രളയ ജലം തടയാന്‍ അച്ചന്‍ കോവില്‍, പമ്ബ, പെരിയാര്‍ നദികളില്‍ കൂടുതല്‍ അണക്കെട്ടുകള്‍ക്കുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്ന നിര്‍ണായകമായ നിര്‍ദേശമാണ് ജലകമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ളത്.
കേരളത്തിലെ പ്രളയത്തിന്റെ കാരണം അണക്കെട്ടുകള്‍ പെട്ടന്ന് തുറന്നതല്ല മറിച്ച് കനത്ത മഴയാണെന്ന് കേന്ദ്ര ജലക്കമ്മീഷന്‍ തയ്യാറാക്കിയ 50 തോളം പേജുകളുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശം കൂടാതെയാണ് പുതിയ ഡാമുകളുടെ സാധ്യത പരിശോധിക്കണമെന്ന റിപ്പോര്‍ട്ടിലെ പരമാര്‍ശം.

ഈ വര്‍ഷം ഉണ്ടായതിന് സമാനമായ മഴ ഭാവിയില്‍ പെയ്താല്‍ ഡാമുകള്‍ക്ക് ആഘാതം തടഞ്ഞ് നിര്‍ത്താന്‍ ആകില്ലെന്നുമാണ് കമ്മീഷന്‍ വിലയിരുത്തല്‍. തുടര്‍ച്ചയായി ശക്തമായ ലഭിക്കുമ്പോള്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കമ്മീഷന്‍ മറ്റ് ചില ശുപാര്‍ശകള്‍ മുന്നോട്ട് വയ്ക്കുക കൂടി ചെയ്തിട്ടുണ്ട്.

അണക്കെട്ടുകളില്‍ വെള്ളം നിറയ്ക്കുന്നതിനും തുറന്നുവിടുന്നതിനും നിലവിലുള്ള ചട്ടങ്ങള്‍ പുനഃപരിശോധിക്കണം, തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണം. ഇതിനായി തോട്ടപ്പള്ളി അപ്രോച്ച് കനാലിന്റെ വീതി കൂട്ടണം. തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ജലക്കമ്മീഷന്‍ അധ്യക്ഷന്റെ അംഗീകാരം ലഭിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക