Image

തെമ്മാടികളായ ചില അച്ഛന്മാര്‍ക്ക് കൂത്താടി രസിക്കാനുള്ളതല്ല പെണ്‍കുട്ടികള്‍; ബെന്യാമിന്‍

Published on 09 September, 2018
തെമ്മാടികളായ ചില അച്ഛന്മാര്‍ക്ക് കൂത്താടി രസിക്കാനുള്ളതല്ല പെണ്‍കുട്ടികള്‍; ബെന്യാമിന്‍
കത്തോലിക്ക സഭയെയും ഓര്‍ത്തഡോക്‌സ് സഭയെയും പരസ്യമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്റെ പ്രതികരണം. തെമ്മാടികളായ ചില അച്ഛന്മാര്‍ക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയെ തന്നതെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്വന്തം പെണ്മക്കളെ തുടര്‍ന്നും ജീവനോടെ കാണണം എന്നുണ്ടെങ്കില്‍ സഭാസ്‌നേഹം, ക്രിസ്തു സ്‌നേഹം എന്നൊക്കെ പറഞ്ഞ് തിരുവസ്ത്രം അണിയിച്ച് പറഞ്ഞു വിട്ട പെണ്‍കുട്ടികളെ തിരിച്ചു വിളിച്ച് വീട്ടില്‍ കൊണ്ടു നിര്‍ത്തുക. തെമ്മാടികളായ ചില (ചിലര്‍ മാത്രം) അച്ചന്മാര്‍ക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയെ തന്നതെന്ന് സ്‌നേഹത്തോടെ ഓര്‍മ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആര്‍ക്കും ഒരു വിചാരവും വേണ്ട. അത് പുരുഷന്മാരുടെ സഭയാണ്. അവര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓര്‍ത്തഡോക്‌സ് സഭയെക്കൂടി ചേര്‍ത്താണ് പറയുന്നത്)
Join WhatsApp News
കുപ്പായത്തെ കൂപ്പുന്ന 2018-09-09 10:42:46
കുപ്പായത്തെ കൂപ്പി മുത്തുന്ന വിഡ്ഢികള്‍ ആണ് വിശ്വാസികള്‍, അവര്‍ക്ക് സത്യം കാണാന്‍ ഉള്ള കഴിവ് പണ്ടേ നഷ്ടപെട്ടു. സൊന്തം അമ്മയും പെങ്ങളും ഭാര്യയും പെണ്മക്കളും സ്ത്രികള്‍ ആണ് എന്ന സത്യം അവഗണിച്ചു കൊണ്ടാണ് ഇ പുരുഷ മേന്മ്മ വാദികള്‍  കുപ്പയക്കാരെ പൊക്കികൊണ്ട് നടക്കുന്നത് .
സോന്തപെട്ടവര്‍ ഇര ആവുമ്പോള്‍ മാത്രമേ ഇവനൊക്കെ ബോദം ഉണ്ടാകു. 
അടിമ എന്നും അടിമ 
andrew 
George 2018-09-10 12:41:55
സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരെഴുത്തുകാരാണെങ്കിലും ഉണ്ടല്ലോ. ബാക്കി എല്ലാ ബുദ്ധി ജീവികളും സ്ത്രീ വിമോചനക്കാരും മാളത്തിൽ ഒളിച്ചിരിക്കയാണ്. ഇന് പുറത്തു വരണമെങ്കിൽ മറ്റു മതത്തിൽ പെട്ട ആരെങ്കിലും ഏതെങ്കിലും കന്യാസ്ത്രീയെ ഉപദ്രവിക്കണം (അങ്ങിനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ).  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക