Image

ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കണമെന്നു ജസ്റ്റിസ് കെമാല്‍പാഷ

Published on 09 September, 2018
ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കണമെന്നു ജസ്റ്റിസ്  കെമാല്‍പാഷ
കൊച്ചി ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലും കേരള പൊലീസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്നു ജസ്റ്റിസ് ബി.കെമാല്‍പാഷ. ബിഷപ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാത്തതു പൊലീസിന്റെ അറിവോടെയാണ്. ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നും വൈദ്യപരിശോധനയ്ക്കു വിധേയനാക്കണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സമരപ്പന്തലിലെത്തിയ കെമാല്‍പാഷ പറഞ്ഞു.

പി.ടി.തോമസ് എംഎല്‍എ, ഫാ. പോള്‍ തേലക്കാട്ട് തുടങ്ങിയവരും കെസിവൈഎം പ്രവര്‍ത്തകരും സമരത്തിനു പിന്തുണയറിയിച്ചെത്തി. കേസില്‍ മുഖ്യമന്ത്രി പക്ഷപാതം കാട്ടുന്നുവെന്നു പി.ടി.തോമസ് ആരോപിച്ചു

കേസ് ക്രൈംബ്രാഞ്ചിനു വിടില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴികള്‍ പച്ചക്കള്ളമാണെന്നും കണ്ടെത്തി. വര്‍ഷങ്ങളായി തനിക്കു കീഴില്‍ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീയെ അറിയില്ലെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴി.

അന്വേഷണത്തില്‍നിന്ന് ഒഴിവാക്കണമെന്നു വൈക്കം ഡിവൈഎസ്പിയില്‍നിന്നു നിര്‍ബന്ധപൂര്‍വം എഴുതിവാങ്ങാനും ശ്രമമുണ്ടെന്നറിയുന്നു. 
Join WhatsApp News
പാറമേല്‍ പാമ്പിന്‍ വഴി 2018-09-09 10:52:59
പാറമേല്‍ പാമ്പിന്‍ വഴി പോലെ അല്ലേ സ്ത്രിയുടെ മേല്‍ പുരുഷന്‍ വഴിയും 
ഓട്ടോ റിക്ഷാ, ടാക്സി ഇവയില്‍ ഒക്കെ മീറ്റര്‍ ഉണ്ട്  ലിങ്ങതെല്‍ മീറ്റര്‍ ഉണ്ടോ?
ഫ്രാന്കൊയെ വൈദ്യ പരിസോദന നടത്തിയാല്‍ എന്ത് തെളിയും?
andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക