Image

കന്യാസ്ത്രീക്കു അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ വൈദികന്റെ പിന്തുണ

Published on 09 September, 2018
കന്യാസ്ത്രീക്കു  അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ വൈദികന്റെ പിന്തുണ
അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ വൈദികന്റെ പിന്തുണയാണു പീഡനത്തെക്കുറിച്ചു പുറത്തുപറയാന്‍ കാരണമെന്നു കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ധ്യാനത്തിനിടയില്‍ നടത്തിയ കുമ്പസാരത്തിലാണു കന്യാസ്ത്രീ ഇക്കാര്യങ്ങള്‍ വൈദികനോടു തുറന്നു പറഞ്ഞത്.

ഈ വൈദികന്റെ കൂടി നിര്‍ദേശപ്രകാരമാണു കന്യാസ്ത്രീ പരാതി നല്‍കിയത്. മഠത്തില്‍നിന്നു പുറത്താക്കല്‍ നടപടിയോ ഭീഷണിയോ ഉണ്ടായാല്‍ ധ്യാനകേന്ദ്രത്തില്‍ അഭയം നല്‍കാമെന്നും വൈദികന്‍ ഉറപ്പു നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയെ അറിയില്ലെന്നായിരുന്നു ബിഷപ്പ് പൊലീസിനു നല്‍കിയ മൊഴി. 
Join WhatsApp News
catholic 2018-09-09 08:45:50
കന്യാസ്ത്രിയെ മുന്‍ നിര്‍ത്തി ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തൂന്ന സമരമാണിത്. പി.സി. ജോര്‍ജ് പറഞ്ഞതില്‍ കാര്യമില്ലേ? വിവരമുള്‍ല കന്യാസ്ത്രി 13 തവണ ബലാല്‍സംഗത്തിനു നിന്നു കൊടുക്കുമോ?
സകല ക്രൈസ്തവ വിരുദ്ധരും മാത്രുഭൂമി പത്വും ഒക്കെ രംഗത്തുണ്ട്.
ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അയാളുടെ ജീവിതമാനു തകരുനത്. മതിയായ തെളിവില്ലാതെ, വെറും ആരോപണത്തിന്റെ പേരില്‍ അറശ്ട് ചെയരുത്. എന്നാല്‍ കുറ്റം ചെയ്തു എന്നറിഞ്ഞാല്‍ അറസ്റ്റ് ചെയ്യനം.
ഇത് പണ്ടെന്നോ നടന്ന കാര്യ്ം. ഇപ്പോല്‍ കന്യാസ്ത്രി പൊക്കിക്കൊണ്ട് വന്ന് സഭയെ നാറ്റിക്കുന്നു. ആദ്യം കുഞ്ഞാടിനെ മഠത്തില്‍ നിനും സഭയില്‍ നിന്നും പുറത്താക്കനം. എന്നിട്ട് ആ ----യെപുറത്താക്കണം. സഭയെ നാറ്റിക്കാന്‍ അവസരം അയള്‍ ഉണ്ടാക്കിയല്ലൊ 
JOHN 2018-09-09 13:39:47
സഭയെ നാറ്റിക്കരുത്. ഇനി എന്നാ നാറാൻ ആണുള്ളത്, ആല്  മുളച്ചാൽ അതും തണൽ എന്ന് കരുതുന്ന  ആലഞ്ചേരി പിതാവും കൂട്ടരും. കഷ്ടം തന്നെ എന്നിട്ടും ബിഷപ്പിനെ നാറ്റം ചുമക്കാൻ വിധിക്കപ്പെട്ട ജനങ്ങളുടെ അമേരിക്കൻ പ്രതിനിധി ആണ് കത്തോലിക്കൻ എന്ന പേരിൽ സ്വയം അപഹാസ്യൻ ആവുന്ന വ്യക്തി. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക