Image

എന്‍.എക്‌സ്. സേവ്യറുടെ സംസ്കാരം ചൊവ്വാഴ്ച

Published on 09 September, 2018
എന്‍.എക്‌സ്. സേവ്യറുടെ സംസ്കാരം ചൊവ്വാഴ്ച
ചങ്ങനാശേരി: മാമ്മൂട് നടയ്ക്കപ്പാടം പാലാക്കുന്നേല്‍ പരേതനായ ശൗരിച്ചന്‍റെ മകന്‍ എന്‍.എക്‌സ്. സേവ്യര്‍ (കുട്ടപ്പന്‍ 83) അമേരിക്കയിലെ അരിസോണയില്‍ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഫിനിക്‌സ് അരിസോണയില്‍. ഭാര്യ: ശാന്തമ്മ കോഴിക്കോട് വാവലൂര്‍ കുടുംബാംഗം. മകള്‍: ബെറ്റി (യുഎസ്എ). മരുമകന്‍: ഷാഷി മുണ്ടാട്ടുചുണ്ടയില്‍ ഇടമറ്റം (യുഎസ്എ).

സഹോദരങ്ങള്‍: പരേതയായ ലില്ലിക്കുട്ടി ഇടയാടി, സിസ്റ്റര്‍ ജെമാലെറ്റ് എസ്എച്ച് കോണ്‍വന്‍റ് കോട്ടയം, പരേതയായ കുഞ്ഞൂഞ്ഞമ്മ മാറാട്ടുകളം, അമ്മിണിക്കുട്ടി കിഴക്കേതലയ്ക്കല്‍, പരേതയായ തങ്കമ്മ കണ്ടത്തില്‍, ജോസുകുട്ടി (യുഎസ്എ), റ്റോമിച്ചന്‍ (യുഎസ്എ), ചാക്കോച്ചന്‍ (യുഎസ്എ), വല്‍സമ്മ നരിക്കുഴി (യുകെ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക