Image

രാജസ്ഥാനില്‍ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നാലു ശതമാനം കുറച്ചു

Published on 09 September, 2018
രാജസ്ഥാനില്‍ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നാലു ശതമാനം കുറച്ചു

ജയ്പുര്‍: പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതിയില്‍(വാറ്റ്) കുറവു വരുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. നാലു ശതമാനം കുറവാണ് വരുത്തിയിട്ടുള്ളത്. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് ഞായറാഴ്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഒരു ലിറ്ററിന് 2.5 രൂപ കുറയുരുമെന്ന് ഡി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച അര്‍ധരാത്രിയോടെ മാറ്റം പ്രാബല്യത്തില്‍ വരും.

പെട്രോളിന്റെ മൂല്യവര്‍ധിത നികുതി 30 ശതമാനത്തില്‍നിന്ന് 26 ശതമാനത്തിലേക്കും ഡീസലിന്റെ മൂല്യവര്‍ധിത നികുതി 22 ശതമാനത്തില്‍നിന്ന് 18 ശതമാനമായുമാണ് കുറച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക