Image

രാജീവ്ഗാന്ധി വധക്കേസ്: ഏഴു പ്രതികളെയും വിട്ടയയ്ക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Published on 09 September, 2018
രാജീവ്ഗാന്ധി വധക്കേസ്: ഏഴു പ്രതികളെയും വിട്ടയയ്ക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഏഴുപേരെയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ. മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ഉടന്‍തന്നെ ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ അറിയിച്ചു.

തടവുശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നേരത്തെ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ എത്രയും വേഗം തീരുമാനം അറിയിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തേ തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം.

രാജീവ്ഗാന്ധി വധക്കേസില്‍ നളിനി, മുരുകന്‍, പേരറിവാളന്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ശാന്തന്‍, ജയകുമാര്‍ എന്നിവര്‍ കഴിഞ്ഞ 27 വര്‍ഷമായി ജയിലിലാണ്. 2014ല്‍ അന്നത്തെ മുഖ്യമന്ത്രി ജെ. ജയലളിത ഇവരെ വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക