Image

പോലീസുകാരനെ നഗരമധ്യത്തില്‍ പരസ്യമായി സല്യൂട്ട് ചെയ്യിച്ചു , ഗതാഗതനിയമം ലംഘിച്ചത് ചോദ്യം ചെയ്തു

Published on 09 September, 2018
പോലീസുകാരനെ നഗരമധ്യത്തില്‍ പരസ്യമായി സല്യൂട്ട് ചെയ്യിച്ചു , ഗതാഗതനിയമം ലംഘിച്ചത് ചോദ്യം ചെയ്തു

മാവേലിക്കര: ഗതാഗത നിയമം ലംഘിച്ചത് ചോദ്യം ചെയ്ത സിവില്‍ പോലീസ് ഓഫീസറെക്കൊണ്ട് റിട്ട.പോലീസ് ഉദ്യോഗസ്ഥന്‍ ജനമധ്യത്തില്‍ വച്ച് പരസ്യമായി സല്യൂട്ട് ചെയ്യിപ്പിച്ചു. മിച്ചല്‍ ജങ്ഷനില്‍ കഴിഞ്ഞ ഒന്നിനായിരുന്നു സംഭവം. 

രാവിലെ 10.15 ഓടെ ഗതാഗത നിയമവും സിഗ്‌നലും തെറ്റിച്ച് ഗതാഗതക്കുരുക്ക് സൃഷ്ടിച്ച റിട്ട.പോലീസ് ഉദ്യോഗസ്ഥന്‍ കെ.എസ്.ആര്‍.ടി.സി ബസ് െ്രെഡവറുമായി തര്‍ക്കത്തിലേര്‍പെട്ടു. ഈ സമയം ഗതാഗത തടസം നീക്കാനെത്തിയ മാവേലിക്കര പോലീസ് സ്‌റ്റേഷനിലെ സി.പി.ഒയെ താന്‍ ഡി.ഐ.ജി ആണെന്ന് പറഞ്ഞ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും സല്യൂട്ട് ചെയ്യിക്കുകയുമായിരുന്നു. ഇയാളെ പരിചയമില്ലാത്തതിനാല്‍ മേലുദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.  ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്ന പരിഗണന പോലും നല്‍കാതെയാണ് സി.പി.ഒയെ അപമാനിച്ചത്. 

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ റിട്ട.പോലീസ് ഉദ്യോഗസ്ഥനാണെന്ന് മനസിലായത്. സംഭവത്തില്‍ മാവേലിക്കര പോലീസ് നടത്തിയ അന്വേഷണത്തില്‍ സിവില്‍ പോലീസ് ഓഫീസറുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

ഇതേസമയം റിട്ട.ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞയാള്‍ സി.പി.ഒയ്‌ക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ മനോവീര്യം തകര്‍ക്കുന്ന നിലപാടുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇയാളുടെ ഭാര്യ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക