Image

അമേരിക്കന്‍ എന്ന വാക്കിനെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ ജോണ്‍ മക്കയിന്‍ (ജി. പുത്തന്‍കുരിശ്)

Published on 09 September, 2018
അമേരിക്കന്‍ എന്ന വാക്കിനെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ ജോണ്‍ മക്കയിന്‍ (ജി. പുത്തന്‍കുരിശ്)
ഒരു ദേശസ്‌നേഹിയായ അമേരിക്കന് കിട്ടാവുന്ന ഏറ്റവും പ്രൗഡവും ഗാംഭിര്യമാര്‍ന്ന മരണാനന്തര അനുസ്മരണങ്ങളാണ്, ജോണ്‍ മക്കയിന് ലഭിച്ചത്പ്രസിഡണ്ട് ജോര്‍ജ് ബുഷ്, പ്രസിഡണ്ട്ഒബാമ, പ്രസിഡണ്ട്ക്ലിന്റണ്‍, പ്രൈമിനിസ്‌റ്റേഴ്‌സ്, സെക്രട്ടറീസ്ഓഫ്‌സ്‌റ്റേറ്റ്, തുടങ്ങിയരാജ്യതന്ത്രജ്ഞരുടെ വികാരനിര്‍ഭരമായവാക്കുകള്‍ ഒരു യാഥാര്‍ത്ഥ രാജ്യസ്‌നേഹിക്കും മനുഷ്യസ്‌നേഹിക്കും കിട്ടാവുന്നതില്‍വച്ചും ഏറ്റവുംവലിയമരണാനന്തര ബഹുമതിയണെന്നതില്‍ സംശയമില്ല. എന്നാല്‍ജോണ്‍ മക്കയിന്‍ എന്ന ആ വ്യക്തിപ്രഭാവത്തിന്റെയഥാതഥരൂപത്തെ വരച്ചു കാട്ടാന്‍ കഴിഞ്ഞത്അദ്ദേഹത്തിന്റെമകള്‍ക്കാണ്. അമേരിക്കയുടെഏറ്റവും നല്ല ആത്മാവിന്റെതീഷ്ണതയാര്‍ന്ന മനസ്സാക്ഷിയെന്നാണ്അവര്‍അദ്ദേഹത്തെ വിശേഷിപ്പിച്ചത്. “നാം ഇവിടെകൂടിയിരിക്കുന്നത് അമേരിക്കന്‍ മഹത്വത്തിന്റെ മരണത്തില്‍ അനുശോചിക്കാനാണ്, ആ മഹത്വംയഥാര്‍ത്ഥമാണ്അല്ലാതെ, സ്വമനസ്സാലെ ഈ രാജ്യത്തിന് വേണ്ടി ജീവിതംഅര്‍പ്പിച്ച അദ്ദേഹത്തിന്റെതൊട്ടടുത്തുപോലും, വരാന്‍ കഴിയാത്ത വാചകകസര്‍ത്തു നടത്തുന്നവരുടെവ്യക്തിത്വം പോലെവ്യജമല്ല ””ജോണ്‍ മക്കയനിന്റെ അമേരിക്കയെഗ്രേറ്റാക്കേണ്ട ആവശ്യമില്ലകാരണം അമേരിക്ക എന്നും ഗ്രേറ്റ്തന്നെ ആയിരുന്നു.”

മക്കയിനിന്റെശവസംസ്കാരചടങ്ങിനെ രണ്ടു തലങ്ങളായിവിഭജിക്കുന്ന നിമിഷങ്ങള്‍അവിടെകൂടിയിരുന്നവര്‍ക്ക്‌വ്യക്തമായികാണാന്‍ കഴിയുമായിരുന്നു. ഒന്നാമതായി ഒരു യോദ്ധാവ്, സെനറ്റര്‍, സുഹൃത്തും പിതാവിനും നല്‍കുന്ന വിടവാങ്ങല്‍. അതുപോലെതന്നെ മക്കയിനിന്റെ സ്വഭാവഗുണങ്ങളെ തെളിയിച്ചുകാണിക്കുന്ന, നീണ്ട ദൃഷ്ടാന്തങ്ങളുടെ ഒരു ചടങ്ങുകൂടിയായിരുന്നുഅത്. രണ്ടാമതായിപരോക്ഷമായിഅവയില്‍മിക്കതുംഡോണാള്‍ഡ് ട്രംമ്പിന്റെ രാഷ്ട്രീയ വ്യക്തിത്വത്തെ അപലപിക്കുന്നവകൂടിയായിരുന്നു.രണ്ടായിരത്തി പതിനേഴിലെ പ്രസിഡണ്ടിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുംചേര്‍ന്ന ഇതുപോലത്തെ ഒരു ശവസംസ്കാരചടങ്ങ്ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. പ്രസിഡണ്ട് ട്രംപിനെ ജോണ്‍ മക്കയിന്റെശവസംസ്കാരചടങ്ങിലേക്ക് ക്ഷണിച്ചില്ലായിരുന്നങ്കില്‍തന്നെ അന്ന്അവിടെ നടന്ന പ്രസംഗങ്ങള്‍ പലതുംവ്യംഗിമായി ട്രംപിനെ നേരെയുള്ളകുറ്റാരോപണങ്ങളും, അദ്ദേഹംഅമേരിക്കയുടെഉത്കൃഷ്ടആദര്‍ശങ്ങളെ എങ്ങനെ ചവിട്ടയരച്ചുഎന്ന്അയാളുടെ പ്രതിയോഗികള്‍വിശ്വസിക്കുന്നതിന്റെ ഒരു തെളിവുകൂടിയായിരുന്നു.

ആരിസോണസെനറ്റര്‍ മുന്‍കൂട്ടി കണ്ടതുപോലെഅദ്ദേഹത്തിന്റെ ശവസംസ്കാരചടങ്ങ്, ട്രംപിന്റെ ഭരണത്തിന്റെ പരിണത ഫലങ്ങളെവിലയിരുത്തുന്ന ഒരു രാഷ്ട്രീയ ചര്‍ച്ചയുടെമൂഹൂര്‍ത്തമായിമാറി. അത്‌പോലെ ട്രംപിന്റെ ഭരണംഏതൊരു ഭരണഘടനാ മാതൃകയിലുംമൂല്യത്തിലുമാണ്അമേരിക്ക സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്നുംഅത് എത്രമാത്രംവെല്ലുവിളിക്കപ്പെട്ടു

കൊണ്ടിരിക്കുകയാണെന്നുംഅയാളുടെവിമര്‍ശകരാല്‍വെളിവാക്കപ്പെട്ട ഒരു അവസരംകൂടിയായിരുന്നു. അവിടെചരമ പ്രസംഗനടത്തിയവര്‍ജോണ്‍ മക്കയിന്റെരാജ്യസ്‌നേഹത്തിലും, വ്യക്തിത്വത്തിലും, ധീരതയിലും, പിടിവാശിയിലും, നര്‍മ്മോക്തിലും അമേരിക്കയുടെ ഒരു പ്രതിച്ഛായയാണ്കണ്ടത്.
രണ്ടായിരത്തിയെട്ടില്‍ പ്രസിഡണ്ട്സ്ഥാനത്തേക്കുള്ളമത്സരത്തില്‍ താന്‍ തോല്പിച്ച മക്കയിനേയും, തന്റെ ഭരണകാലം മുഴുവന്‍ ഒരു വേട്ട നായയെപ്പോലെതന്റെ പ്രവര്‍ത്തിയെചോദ്യംചെയ്തത് അനുസ്മരിച്ചുകൊണ്ടും, പ്രസിഡണ്ട്ഒബാമ പേരു പറയാതെ ട്രമ്പിനെ, നമ്മുടെ രാഷ്ട്രീയത്തെയും, സമൂഹ്യജീവിതത്തേയും, വ്യാജമായ തര്‍ക്കങ്ങള്‍കൊണ്ടും, കൃത്രിമമരിയാദലംഘനങ്ങള്‍കൊണ്ടും, ചെറുതുംവിലകെട്ടതുമാമയ അന്യായങ്ങള്‍കൊണ്ടും, നിരര്‍ത്ഥകമായവാക്കുകള്‍കൊണ്ടും അധേക്ഷിപിക്കുന്നവനെന്നുമാണ്‌ വിശേഷിപ്പിച്ചത്. “ഇന്നത്തെ നമ്മളുടെ രാഷ്ട്രീയം ധീരവുംദൃഡവുമാണെന്ന്അഭിനയിക്കുകയാണ് നേരെമിറച്ച്അത് ഭയത്തില്‍ നിന്ന് ജനിക്കുന്നതാണ്. ജോണ്‍ മക്കയിന്‍ നമ്മളോട് ആവശ്യപ്പെടുന്നത് നാം അതിലും മഹത്വമുള്ളതുംമെച്ചമായതും ആയിരിക്കാനാണ്.” ട്രംമ്പിനെ അധിക്ഷേിപിച്ചുകൊണ്ട്ഒബാമയുടെമുന്‍ പറഞ്ഞവാക്കുകള്‍ട്രംമ്പിന്റെ ഇന്നോളം ഉള്ള ഭരണത്തെ വളരെവ്യക്തമായിവരച്ചുകാട്ടുന്നു.അതുപോലെമക്കയിനെ തോല്പിച്ച് അധികാരത്തില്‍ വന്ന ജോര്‍ജ് ബുഷ് പറഞ്ഞത്, മക്കയിനിന്റെ സാമൂഹ്യമരിയാദകള്‍അദ്ദേഹത്തിന്റെജീവിതത്തിന് ശക്തിയുംലക്ഷ്യവും നല്‍കിയതുപോലെരാജ്യത്തിനും നല്‍കിയെന്നാണ്. ഇതിലെല്ലാം ഉപരിഅധികാരദുര്‍വിനയോഗംജോണ്‍ വെറുത്തിരുന്നു. മറ്റുള്ളവരുടെഅഭിപ്രായങ്ങള്‍ക്ക്‌ചെവികൊടുക്കാത്തവരെയും പൊങ്ങന്മാരായസേച്ഛാധിപതികളേയുംഅദ്ദേഹംവെറുത്തിരുന്നു. ജോര്‍ജ് ബുഷിന്റെ ഈ വാക്കുകള്‍ ട്രംബിന്റെ നേര്‍ക്ക്‌തൊടുത്തുവിട്ടവയായിരുന്നു എന്ന്മനസ്സിലാക്കാന്‍ ആര്‍ക്കംനിഷ്പ്രയാസംകഴിയുമായിരുന്നു.

അമേരിക്കന്‍ പ്രസിഡണ്ടാകാനുള്ളതന്റെമോഹത്തെ തച്ചുടച്ച ഒബാമയേയുംജോര്‍ജ് ബുഷിനേയുംശവസംസ്കാരചടങ്ങില്‍ പങ്കുകൊള്ളിച്ചും, ട്രംബിനെ ഒഴിവാക്കികൊണ്ടുംവാഷിങ്ടണിന് നഷ്ടമായികൊണ്ടിരിക്കുന്ന മരിയാദകളെക്കുറിച്ച ജോണ്‍ മക്കയിന്‍ വളരെശക്തമായ ഒരു സന്ദേശംരാഷ്ട്രത്തിന് നല്‍കുകയായിരുന്നു. “അദ്ദേഹം ഒരു മഹാനായ മനുഷ്യനായിരുന്നു. തിളങ്ങുന്ന ഒരു നക്ഷത്രമായിരുന്നു. ആ പ്രകാശംചിലരില്‍അടിച്ചപ്പോള്‍അത്‌രസക്കേടുണ്ടാക്കി. യഥാര്‍ത്ഥത്തില്‍ ആ പ്രകാശംഅവരുടെഒളിഞ്ഞിരിക്കുന്നസ്വഭാവത്തെ വെളിപ്പെടുത്തുകയായിരുന്നു.” ജോണ്‍ മക്കയിനിന്റെമകള്‍മേഗന്‍ മക്കയിനിന്റെ ഈ വാക്കുകള്‍തന്റെ പിതാവിന്റെആത്മാഭിമാനത്തെ ദീപ്തമാക്കുന്നതും അമേരിക്കന്‍ എന്ന വാക്കിനെ അര്‍ത്ഥ പൂര്‍ണ്ണമാക്കുന്നതുമായിരുന്നു.
ഞാന്‍ മറ്റൊരാളുടെതടവിലായിരുന്നപ്പോള്‍അമേരിക്കയുടെമഹതം മനസ്സിലാക്കി (ജോണ്‍ മക്കയിന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക